അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം POST

Name

Email *

Message *

Tuesday 23 November 2010

അഴിമതിക്ക് എതിരെ നിന്നാല്‍

അഴിമതിക്ക് എതിരെ നിന്നാല്‍

ലോട്ടറി വിവാദം: വി.എസിനെ ഒറ്റപ്പെടുത്താന്‍ നീക്കം

 
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനിരിക്കെ ലോട്ടറി വിഷയം മുന്‍നിര്‍ത്തി മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ ഒറ്റപ്പെടുത്താന്‍ സി.പി.എമ്മില്‍ നീക്കം. ധനമന്ത്രിയുമായോ പാര്‍ട്ടി സെന്ററുമായോ ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണമാണ്‌ വി.എസിനെതിരേ എതിരാളികള്‍ ഉയര്‍ത്തുന്നത്‌. പരസ്യ പ്രതികരണങ്ങള്‍ക്കു പോകാതെ അടുത്ത ദിവസങ്ങളില്‍ നടക്കുന്ന സംസ്‌ഥാന നേതൃയോഗങ്ങളില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണു ശ്രമം.

സംസ്‌ഥാന ഭാഗ്യക്കുറിയുടെ പ്രതിദിന നറുക്കെടുപ്പു പുനരാരംഭിക്കാനുള്ള തീരുമാനം നിര്‍ത്തിവയ്‌ക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശമാണ്‌ ഒടുവില്‍ പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്‌. ഇതിലുള്ള അമര്‍ഷം സംസ്‌ഥാന സമിതിയംഗം എം.വി. ജയരാജന്‍ പ്രകടിപ്പിക്കുകയും ചെയ്‌തു. സര്‍ക്കാര്‍ കൂട്ടായെടുത്ത തീരുമാനം മാറ്റിയത്‌ ഏകപക്ഷീയമായാണെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്‌തമായിരുന്നു. തുടര്‍ച്ചയായ ഇത്തരം നടപടികളില്‍ ധനമന്ത്രിക്കു കടുത്ത അതൃപ്‌തിയുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യമായിരുന്നതിനാല്‍ സംയമനം പാലിച്ചിരുന്നു. കഴിഞ്ഞ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌, സമിതി യോഗങ്ങളില്‍ അദ്ദേഹം വി.എസിന്റെ ഇടപെടലുകള്‍ക്കെതിരേ തുറന്നടിച്ചിരുന്നു.

വി.എസിന്‌ അനുകൂലമായി പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ നിലപാടു സ്വീകരിക്കുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും സംഘടിത നീക്കം നടക്കുന്നുണ്ട്‌. ധനമന്ത്രി തോമസ്‌ ഐസക്കിനോട്‌ എതിര്‍പ്പുള്ള കണ്ണൂരില്‍നിന്നുള്ള നേതാക്കള്‍ പോലും ഇക്കാര്യത്തില്‍ ഒന്നിക്കുമെന്നാണു സൂചന. 28, 29 തീയതികളില്‍ നടക്കുന്ന സംസ്‌ഥാന സമിതി യോഗത്തിനു ശേഷം വിഷയം പൊതുവികാരമായി കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ഉദ്ദേശിക്കുന്നതായി സൂചനയുണ്ട്‌.വാര്‍ത്താശേഖരം

   
    


No comments: