അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം POST

Name

Email *

Message *

Sunday 22 December 2013

ജനലോക്പാല്‍ നിയമം

ഒരു സാധാരണക്കാരന്‍ സര്‍ക്കാര്‍ ഓഫീസില്‍ പോകുമ്പോള്‍, അവന്‍റെ കാര്യസാധ്യത്തിനായി കൈക്കൂലി കൊടുക്കുവാന്‍ അവന്‍ നിര്‍ബന്ധിതനാവുന്നു. ജനലോക്പാല്‍ നിയമം വന്നു കഴിഞ്ഞാല്‍ ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നിശ്ചിതസമയത്തിനുള്ളില്‍ ഏതൊക്കെ ജോലി ചെയ്തു തീര്‍ക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ടാവും. അതനുസരിച്ച് ഏതെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നിശ്ചിത സമയത്തിനുള്ളില്‍ ആ ജോലി ചെയ്തില്ല എങ്കില്‍ ലോക്പാല്‍ അത്തരം ഉദ്യോഗസ്ഥരെ ശിക്ഷാനിയമപ്രകാരം നടപടി എടുക്കുന്നതോടൊപ്പം, ഇടപാടുകാരന് നഷ്ടപരിഹാരം കൊടുക്കുകയും 30 ദിവസത്തിനുള്ളില്‍ അയാളുടെ ഇടപാട് നടത്തിക്കൊടുക്കുകയും ചെയ്യും. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വധത്തില്‍, അറിഞ്ഞും അറിയാതെയും അഴിമതിയ്ക്കു പഴുതുണ്ടാക്കി കൊടുക്കുന്നതു നാം തന്നെയാണ്. നിയമം എത്ര ശക്തമാണെങ്കിലും അതൊന്നും ബാധകമല്ലാത്ത ജീവനക്കാര്‍ എല്ലാ സര്‍ക്കാര്‍ ഓഫീസകളിലുമുണ്ട്. നമുക്ക് അര്‍ഹമായ സേവനങ്ങള്‍ക്ക് ഒരു ഉദ്യോഗസ്ഥനും കൈക്കൂലി കൊടുക്കുകയില്ലെന്നു നാം ഓരോരുത്തരും ഒരു പ്രതിജ്ഞ എടുക്കണം. തടസ്സവാദങ്ങള്‍ ഇല്ലാതെ, സമയപരിധിക്കുള്ളില്‍ നമുക്കാവശ്യമായ സേവനം ലഭിക്കണമെങ്കില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. അതോടൊപ്പം കൈക്കൂലിക്കാരേയും അഴിമതിക്കാരേയും കുടുക്കാനുളള മാര്‍ഗ്ഗങ്ങളും നമ്മള്‍ വിട്ടുവീഴ്ചയില്ലാതെ ഉപയോഗിച്ചാല്‍ സര്‍ക്കാര്‍ ഓഫീസിലെ അഴിമതി ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. 1. സേവനാവകാശ നിയമമനുസരിച്ച് ഓരോ ഓഫീസിലും പൗരാവകാശ രേഖ പ്രദര്‍ശിപ്പിക്കണം ( ചില ഓഫീസുകളില്‍ ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്). 2. ആവശ്യമുള്ള സേവനത്തിന് / സര്‍ട്ടിഫിക്കറ്റിന് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളെപ്പറ്റി മനസ്സിലാക്കുകയും, അപേക്ഷ കൃത്യമായി പൂരിപ്പിച്ച്, ഇടനിലക്കാരെ ഒഴിവാക്കി അപേക്ഷ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കുകയും വേണം. 3. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകള്‍ എന്തൊക്കെയാണെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷ കൈപ്പറ്റാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നു കൈപ്പറ്റ് രസീത് വാങ്ങാന്‍ മറക്കരുത്. 4. സമര്‍പ്പിക്കുന്ന അപേക്ഷയുടേയും മറ്റു രേഖകളുടേയും ഒരു പകര്‍പ്പ് എടുത്ത് സൂക്ഷിച്ചിരിക്കണം. 5. അപേക്ഷയില്‍ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്ന തെറ്റുകളും പോരായ്മകളും തീര്‍ത്ത് അപേക്ഷ വീണ്ടും സമര്‍പ്പിക്കുക. 6. അര്‍ഹതയില്ലാത്ത ആവശ്യങ്ങള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടരുത്. 7. പ്രത്യേക മുന്‍ഗണന ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ സമീപിക്കരുത്. 8. ഉദ്യോഗസ്ഥനില്‍ നിന്ന്, അവിഹിത സാമ്പത്തികനേട്ടം പ്രതീക്ഷിക്കുന്ന തരത്തില്‍ എന്തെങ്കിലും സൂചന ലഭിച്ചാല്‍ അതൊന്നും പ്രതീക്ഷിക്കേണ്ടെന്നു പറയാന്‍ മടിക്കേണ്ട. 9. സാധ്യമെങ്കില്‍ ഉദ്യോഗസ്ഥനുമായുള്ള സംഭാഷണം, മൊബൈല്‍ ഫോണിലോ, വോയ്‌സ് റെക്കോര്‍ഡറിലോ, റിക്കാര്‍ഡ് ചെയ്യുക. 10. കൈക്കൂലിക്കു വേണ്ടി ഉദ്യോഗസ്ഥന്‍ മന:പൂര്‍വ്വം ബുദ്ധിമുട്ടിക്കുന്നതായി തോന്നിയാല്‍ വിവരം അടുത്തുള്ള അഴിമതി അന്വേഷക വിഭാഗത്തെ അറിയിക്കുകയും അവരുടെ നിര്‍ദ്ദേശമനുസരിച്ച് അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക. അഴിമതി അന്വേഷണ വിഭാഗത്തിന്റെ ഫോണ്‍ നമ്പരും വിലാസവും എല്ലാ ഓഫീസുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. 11. ന്യായമായ മാര്‍ഗങ്ങളിലൂടെയല്ലാതെ സ്വന്തം പേരിലും ബിനാമികളുടെ പേരിലും സ്വത്തു സമ്പാദിച്ചു കൂട്ടുന്നവരെ പറ്റിയുള്ള വിവരങ്ങള്‍ ആദായനികുതി ഉദ്യോഗസ്ഥരെ അറിയിക്കുക. വിവരം നല്‍കുന്ന ആളുടെ പേരുവിവരം ഉദ്യോഗസ്ഥര്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
 


No comments: