-
ബി.പി.എല്ലുകാരുടെ അരിവിഹിതം കുറച്ചു
Posted:Fri, 16 Aug 2013 17:19:55 +0530
തിരുവനന്തപുരം: ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ നല്‍കി വന്ന അരിയുടെ വിഹിതം വെട്ടിക്കുറച്ചു. ഇനി മുതല്‍ കാര്‍ഡൊന്നിന് നേരത്തെയുള്ള ഇരുപതിയഞ്ച് കിലോയ്ക്ക് പകരം 18 കിലോ മാത്രമായിരിക്കും വിതരണം ചെയ്യുക. കേരളത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അരിവിഹിതം കിട്ടാതായതാണ് കാരണം. കഴിഞ്ഞ മാര്‍ച്ച് മുതല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കുറഞ്ഞ നിരക്കിലുള്ള അരി ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് കൂടിയ വിലയുള്ള അരിയാണ് സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കി ഒരു രൂപയ്ക്ക് വിതരണം ചെയ്തിരുന്നത്. ഇത് സര്‍ക്കാരിന് വലിയ ബാധ്യതയാണ് വരുത്തിവച്ചത്. ഇതാണ് ഇപ്പോള്‍ വിഹിതം വെട്ടിക്കുറയ്ക്കാന്‍ കാരണം. ഇത് ഓണക്കാലത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വലിയ തിരിച്ചടിയാവും. കേന്ദ്രത്തില്‍ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതിന് പുറമെ ബി.പി.എല്‍ കാര്‍ഡുടമകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായതും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്. എന്നാല്‍ , അരിവിതരണം സംബന്ധിച്ച് കേരളം ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ്.... -
ആഗസ്തിലെ ജനസമ്പര്‍ക്ക പരിപാടികള്‍ മാറ്റിവച്ചു
Posted:Fri, 16 Aug 2013 15:34:28 +0530
തിരുവനന്തപുരം: സോളാര്‍ പ്രശ്‌നത്തിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഗസ്തില്‍ നടത്താനിരുന്ന എല്ലാ ജനസമ്പര്‍ക്ക പരിപാടികളും മാറ്റിവച്ചു. വയനാട്, കണ്ണൂര്‍ , കാസര്‍ക്കോട് എന്നിവിടങ്ങളിലെ പരിപാടികള്‍ മാറ്റിവച്ചതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. നേരത്തെ തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ പരിപാടികളും മാറ്റിവച്ചിരുന്നു. സോളാര്‍ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ജനസമ്പര്‍ക്ക പരിപാടി തടയുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , പ്രതിപക്ഷം എതിര്‍ത്താലും പരിപാടിയുമായി മുന്നോട്ടുപോകും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. -
ഇന്റര്‍നെറ്റിലെ ഉള്ളടക്കത്തെ സര്‍ക്കാരിന് നിയന്ത്രിക്കാം: സുപ്രീംകോടതി
Posted:Fri, 16 Aug 2013 14:23:54 +0530
ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റിലെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമല്ല. വെബ്‌സൈറ്റുകളിലൂടെ പ്രചരിക്കുന്ന ആശയങ്ങളും സന്ദേശങ്ങളും ഇന്ന് സമൂഹത്തില്‍ ചലനം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ജനവിരുദ്ധമായ സന്ദേശങ്ങളെ നിയന്ത്രിക്കാനും തടയാനും സര്‍ക്കാരിന് അധികാരമുണ്ട്. ഇന്ത്യയെപ്പോലെയുള്ള ഒരു വലിയ രാജ്യത്തിന്റെ ഏതെങ്കിലും മൂലയിലിരുന്ന് പടച്ചുവിടുന്ന ആശയങ്ങള്‍ ഒരു വലിയ സംഘര്‍ഷത്തിന് വഴിതെളിക്കുമെങ്കില്‍ അവ തടയുക അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി. പ്രത്യേകിച്ചും മതങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആശയങ്ങളും. മൗത്ത് ഷട്ട് ഡോട്ട് കോമെന്ന വെബ്‌സൈറ്റ് നല്‍കിയ പരാതി പരിഗണിക്കവെയാണ് ഈ പരാമര്‍ശമുണ്ടായത്. ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് അനുസരിച്ച് ഒരു വെബ്‌സൈറ്റിലെ ഇത്തരം ഉള്ളടക്കങ്ങള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ 36 മണിക്കൂറിനകം അവ നീക്കം ചെയ്യണം. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള.... -
സോളാര്‍ അന്വേഷണത്തലവന്‍ തീരശ്ശീലയ്ക്ക് പിന്നിലോ എന്ന് കോടതി
Posted:Fri, 16 Aug 2013 13:40:15 +0530
കൊച്ചി: സോളാര്‍ കേസിന്റെ അന്വേഷണ സംഘത്തലവന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്നാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഹൈക്കോടതിയുടെ വിമര്‍ശം. ആരാണ് അന്വേഷണത്തെ നയിക്കുന്നത്? അദ്ദേഹത്തിന്റെ ചുമതലകള്‍ എന്തെല്ലാമാണ്? കേസുകളില്‍ കുറ്റപത്രം നല്‍കാനുള്ള അധികാരം അദ്ദേഹത്തിനുണ്ടോ? ഇതൊന്നും വ്യക്തമല്ലെന്നും കോടതി പറഞ്ഞു. ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റീസ് എസ്.എസ് സതീശ്ചന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്. എഡിജിപി ഹേമചന്ദ്രനാണ് സംഘത്തലവനെന്ന് സര്‍ക്കാര്‍ കോടതിക്ക് മറുപടി നല്‍കി. ഇതുവരെ കുറ്റപത്രം നല്‍കിയ കേസുകളില്‍ അന്വേഷണ സംഘത്തലവനെന്ന നിലയില്‍ എഡിജിപി സാക്ഷിയാണോയെന്നും കോടതി ആരാഞ്ഞു. കേസുമായി ബന്ധപ്പെട്ട കോടതിയുടെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യം കോടതി നിരസിച്ചു. -
Posted:Fri, 16 Aug 2013 12:40:16 +0530
ഗുവാഹാട്ടി: ആഗസ്ത് 15ന് രാജ്യമൊട്ടുക്കും സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ അസമിന് പാരതന്ത്ര്യദിനമായിരുന്നു കടന്നുപോയത്. തെരുവുകളും നിരത്തുകളും ശൂന്യമായിരുന്നു. ഏത് ബന്ദിനും തുറക്കുന്ന പാന്‍മസാല കടകള്‍ പോലും അടച്ചിരുന്നു. ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല. തടവറയിലടയ്ക്കപ്പെട്ടതുപോലെ അവര്‍ മേല്‍ക്കൂരകള്‍ക്കു കീഴില്‍ ഞെരുങ്ങിക്കഴിഞ്ഞു. മിക്ക സ്‌കൂളുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങുകള്‍ നടന്നില്ല. കേരളത്തിലേതുപോലെ പല വര്‍ണത്തിലുള്ള ഉടുപ്പുകളിട്ട് കൊച്ചുകുട്ടികള്‍ ദേശീയപതാകയുമേന്തി പോകുന്ന കാഴ്ചകളുണ്ടായില്ല. മധുര വിതരണമില്ലായിരുന്നു. ഒരൊറ്റ സ്വകാര്യ വാഹനത്തിലും ദേശീയപതാകകളുടെ ചെറിയ രൂപങ്ങള്‍ പാറുന്നത് കണ്ടില്ല. സ്വാതന്ത്ര്യദിന പരേഡുകള്‍ നടക്കുന്നയിടങ്ങളില്‍ അവിടവിടെ കുറച്ചുപേരെ മാത്രം കണ്ടു. സ്വാതന്ത്ര്യദിനത്തിന്റെയന്ന് സംസ്ഥാനത്തിന് പുറത്തുനിന്ന് ആരെങ്കിലും ഗുവാഹാട്ടി നഗരത്തിലെത്തിയാല്‍ അവര്‍ക്കുതോന്നും കേരളത്തിലേതുപോലെ ഇവിടെയും ഹര്‍ത്താലുണ്ടോയെന്ന്! സാധാരണമായി അശാന്തി.... -
അസമില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപവത്കരിക്കും
Posted:Fri, 16 Aug 2013 12:26:19 +0530
ഗുവാഹാട്ടി: അസമില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിനാണ് 1947-ല്‍ ഉപേക്ഷിച്ച ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ ഭരണഘടനാ ഭേദഗതി നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് കേന്ദ്ര നിയമമന്ത്രി കപില്‍ സിബലാണ് തീരുമാനം അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ അറിയിച്ചത്. 42 അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപവത്കരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഭരണഘടനയിലെ 171-ാം വകുപ്പ് പ്രകാരം മൊത്തം നിയമസഭാംഗങ്ങളുടെ മൂന്നിലൊന്ന് അംഗങ്ങളെ മാത്രമെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. അസം നിയമസഭയില്‍ മൊത്തം 126 അംഗങ്ങളാണുള്ളത്. -
കനത്ത ഇടിവ്; സെന്‍സെക്‌സ് 769 പോയന്റ് കൂപ്പുകുത്തി
Posted:Fri, 16 Aug 2013 11:54:16 +0530
മുംബൈ: ദലാല്‍ തെരുവില്‍ രക്തച്ചൊരിച്ചില്‍ ! ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്‌സ് 769.41 പോയന്റ് ഇടിഞ്ഞ് 18598.18ലും നിഫ്റ്റി 234.45 പോയന്റിന്റെ നഷ്ടവുമായി 5,507.85ലും ക്ലോസ് ചെയ്തു. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. ഒറ്റ ദിവസം കൊണ്ട് ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടമായത് 2.2 ലക്ഷം കോടി രൂപയാണ്. ഓഹരികളുടെ വിപണി മൂല്യത്തിലുണ്ടായ ഇടിവു മൂലമാണ് ഇത്. അമേരിക്കയില്‍ സാമ്പത്തിക ഉത്തേജക പാക്കേജ് പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. പാക്കേജ് പിന്‍വലിക്കുകയാണെങ്കില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കുമെന്ന ആശങ്കയാണ് കാരണം. വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് നിലയിലേക്ക് നിലംപൊത്തിയതും ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വിറ്റഴിച്ചു. ഗൃഹോപകരണം, റിയല്‍ എസ്‌റ്റേറ്റ്, ലോഹം, ബാങ്കിങ് മേഖലകള്‍ക്കാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. മറ്റു മേഖലകളും നഷ്ടത്തില്‍ തന്നെയാണ് അവസാനിച്ചത്. സെന്‍സെക്‌സ്.... -
ലെബനനില്‍ കാര്‍ബോംബ് സ്‌ഫോടനം, മരണം 20
Posted:Fri, 16 Aug 2013 11:45:19 +0530
ബെയ്‌റൂട്ട്: ലെബനനിലെ ബെയ്‌റൂട്ടിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. 135 പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളുള്ള തിരക്കേറിയ റോഡിലാണ് കാര്‍ പൊട്ടിത്തെറിച്ചത്. പല കെട്ടിടങ്ങള്‍ക്കും തീപിടിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത. അമ്പത് കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ കുത്തിനിറച്ച കാറാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. -
റെക്കോഡ് ഇടിവില്‍ നിന്ന് രൂപ കരകയറി
Posted:Fri, 16 Aug 2013 11:38:09 +0530
കൊച്ചി: വിദേശ നാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച റെക്കോഡ് തലത്തിലേക്ക് ഇടിഞ്ഞ ശേഷം തിരിച്ചുകയറി. 62.03 എന്ന നിലയിലേക്കാണ് രൂപ രാവിലെ നിലംപൊത്തിയത്. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 62.03 രൂപ നല്‍കണം. ഇതാദ്യമായാണ് രൂപയുടെ മൂല്യം 62 കടക്കുന്നത്. എന്നാല്‍ , പിന്നീട് തിരിച്ചുകയറിയ ഇന്ത്യന്‍ കറന്‍സി 61.65 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ചത്തെ ക്ലോസിങ്ങായ 61.43 നേക്കാള്‍ 22 പൈസയുടെ നഷ്ടം. ഡോളറിനു വന്‍ ഡിമാന്‍ഡുണ്ടായതാണ് രൂപയുടെ വിലയിടിവിന് കാരണം. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വിറ്റഴിച്ചതും രൂപയ്ക്ക് തിരിച്ചടിയായി. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികള്‍ക്ക് ഫലമില്ലാതാകുന്നു എന്നാണ് ഇപ്പോഴത്തെ വിലയിടിവ് നല്‍കുന്ന സൂചന. -
സോളാര്‍ : ജുഡി. അന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം
Posted:Fri, 16 Aug 2013 11:20:43 +0530
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം. കേസ് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കത്തയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. സര്‍ക്കാരിന് ഈ കേസുമായി യാതൊരു ബന്ധവുമില്ല. ഖജനാവില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാത്തത്. ഇനി പ്രതിപക്ഷം വ്യക്തമായ തെളിവുകള്‍ നിരത്തിയാല്‍ ആ നിമിഷം രാജിവെക്കും. പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞാല്‍ തനിക്ക് പങ്കെടുക്കാതിരിക്കാന്‍ പറ്റുമോ? താന്‍ പങ്കെടുക്കും. കരങ്കൊടി കാണിക്കുന്നവര്‍ കാണിക്കട്ടെ. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ പോലും പ്രതിപക്ഷം തടസ്സപ്പെടുത്തുകയാണ്. അത് വലിയ ക്രൂരതയല്ലെ എന്നും മുഖ്യമന്ത്രി ചോദിച്ചു..... -
ഒഡിഷയിലെ കല്‍ക്കരിഖനി ദുരന്തം: മരിച്ചവരുടെ എണ്ണം പതിനൊന്നായി
Posted:Fri, 16 Aug 2013 10:44:08 +0530
ഭുവനേശ്വര്‍ : ഒഡിഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ കല്‍ക്കരിഖനി തകര്‍ന്ന് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ആറുദിവസം മുമ്പാണ് ദുരന്തമുണ്ടായത്. കുല്‍ദ മേഖലയിലെ 'മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡി'ന്റെ ഖനിയിലാണ് അപകടമുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് കല്‍ക്കരിഖനിയുടെ ഒരുഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി. കാണാതായ ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡ് കമ്പനി മൂന്നുലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ രണ്ടുലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കും. -
മുങ്ങിക്കപ്പല്‍ ദുരന്തം: മൂന്ന് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Posted:Fri, 16 Aug 2013 10:29:22 +0530
മുംബൈ: അഗ്‌നിക്കിരയായി മുങ്ങിയ നാവികസേനയുടെ മുങ്ങിക്കപ്പലില്‍ നിന്ന് മൂന്ന് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടസമയത്ത് മൂന്ന് ഓഫീസര്‍മാരും 15 നാവികരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവര്‍ ജീവിച്ചിരിക്കാനുള്ള സാധ്യത വിരളമാണെന്ന് അധികൃതര്‍ അറിയിച്ചു. നാവികസേനയുടെ ചരിത്രത്തിലെത്തന്നെ വലിയ ദുരന്തങ്ങളിലൊന്നാണിത്. നിഖിലേഷ് പാല്‍ , അലോക് കുമാര്‍ , ആര്‍ വെങ്കിട്ടരാജ് എന്നിവരാണ് കാണാതായ ഓഫീസര്‍മാര്‍ . സഞ്ജീവ് കുമാര്‍ , കെ സി ഉപാദ്ധ്യായ്, തിമോത്തി സിന്‍ഹ, കെവാല്‍ സിങ്, സുനില്‍കുമാര്‍ , ദാസരി പ്രസാദ്, ലിജു ലോറന്‍സ്, രാജേഷ് തൂത്തിക, അമിത് കെ സിങ്, അതുല്‍ ശര്‍മ, വികാസ് ഇ, നരോത്തം ഡ്യൂറി, മലായ് ഹാല്‍ദര്‍ , വിഷ്ണു വി, സീതാറാം ബഡാപ്പള്ളി എന്നിവരാണ് നാവികര്‍ . മുങ്ങിക്കപ്പലിന്റെ അകത്തുള്ള ഉപകരണങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി തന്നെ ഉരുകിയിട്ടുണ്ട്. വെള്ളവും ചളിയും നിറഞ്ഞതിനാല്‍ മുങ്ങിക്കപ്പല്‍ ഉയര്‍ത്താനുള്ള ശ്രമവും വിഫലമായിരിക്കുകയാണ്. ഇതിനുവേണ്ടി റഷ്യയുടെ സഹായം.... -
പാര്‍ലമെന്റിന് മുമ്പില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Posted:Fri, 16 Aug 2013 09:38:35 +0530
ന്യൂഡല്‍ഹി: അര്‍ഹതപ്പെട്ട ജോലി കിട്ടാത്തതില്‍ മനംനൊന്ത് യുവതി പാര്‍ലമെന്റിന് മുമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജാര്‍ഖണ്ഡില്‍ നിന്നുള്ള സുകുമാരി (25) ആണ് സ്വാതന്ത്ര്യദിനത്തില്‍ കീടനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. സര്‍വീസിലിരിക്കെ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജോലിക്കായി യുവതി അധികൃതരെ സമീപിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് മരിക്കാന്‍ തീരുമാനിച്ചത്. -
മുഖ്യമന്ത്രി അന്വേഷണപരിധിയില്‍ : ഉറപ്പ് നല്‍കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍
Posted:Fri, 16 Aug 2013 09:25:58 +0530
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന താന്‍ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇത്തരത്തില്‍ താന്‍ ആരെയും വിളിച്ച് ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപരോധസമരം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫിലെ ആരുമായും ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. ഇതൊക്കെ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ഊഹാപോഹങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നേരിട്ടു വിളിച്ച് മന്ത്രി ഇക്കാര്യം ഉറപ്പു നല്‍കിയെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞദിവസം പിണറായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു. തന്നെ ഒരു മന്ത്രി വിളിച്ചിരുന്നുവെന്നാണ് പിണറായി പറഞ്ഞത്. -
യുപിയില്‍ ബിസ്‌ക്കറ്റ് കഴിച്ച് പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ ആസ്പത്രിയില്‍
Posted:Fri, 16 Aug 2013 09:06:39 +0530
ലഖ്‌നൗ: സ്‌ക്കൂളില്‍ നിന്ന് കൊടുത്ത ബിസ്‌ക്കറ്റ് കഴിച്ച് യുപിയില്‍ പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ ആസ്പത്രിയിലായി. ഹര്‍ഡ്വാഗഞ്ജിലെ ജ്ഞാന്‍ദീപ് ശിശു മന്ദിരിലാണ് സംഭവം. അഞ്ചിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് വയറുവേദന അനുഭവപ്പെട്ടത്. ആരുടെയും നില ഗുരുതരമല്ല. പോലീസെത്തി അന്വേഷണം ആരംഭിച്ചു. -
വായനക്കാര്‍ക്കുള്ള അറിയിപ്പ്
Posted:Fri, 16 Aug 2013 08:52:55 +0530
-
പൂഞ്ചില്‍ രാത്രിമുഴുവന്‍ പാക് വെടിവെപ്പ് ; ഇന്ത്യ തിരിച്ചടിച്ചു
Posted:Fri, 16 Aug 2013 08:48:04 +0530
ശ്രീനഗര്‍ : സ്വാതന്ത്ര്യദിനത്തിലും അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ബലാകോട്ട് പ്രദേശത്ത് രാത്രിമുഴുവന്‍ പാക് സൈന്യം ആക്രമണം തുടര്‍ന്നു. മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പൂഞ്ചിലെ മേന്ദര്‍ സെക്റ്ററില്‍ ഒരു സാധാരണക്കാരനും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. പാകിസ്താന്റെ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇതിനെ ഇന്ത്യ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. പര്‍വേസ് അഹമ്മദ് എന്ന നാട്ടുകാരനാണ് മേന്ദറില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ജമ്മുവിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഇന്ത്യന്‍ സൈനികരും ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ 6.30 മുതല്‍ പാക് സൈന്യം അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിവെപ്പ് നടത്തുകയാണെന്ന് സൈന്യം അറിയിച്ചു. രാത്രിയായപ്പോള്‍ ആക്രമണം ശക്തമായി. അഞ്ചു ദിവസത്തിനിടെ പതിനൊന്നാം തവണയാണ്.... -
ഈജിപ്തില്‍ സംഘര്‍ഷം തുടരുന്നു, മരണം 700
Posted:Fri, 16 Aug 2013 08:40:16 +0530
കയ്‌റോ: ഈജിപ്തില്‍ മുര്‍സിയുടെ അനുയായികളും സൈന്യവുമായുള്ള സംഘര്‍ഷം തുടരുന്നു. മരണസംഖ്യ 700 കവിഞ്ഞു. നാലായിരത്തിലധികം ആള്‍ക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യത. പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുര്‍സിക്ക് പിന്തുണ പ്രഖ്യാപിച്ച് തലസ്ഥാനമായ കയ്‌റോയില്‍ തമ്പടിച്ച ജനക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ സൈന്യം നടത്തിയ ബലപ്രയോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 2200-ലേറെ പേര്‍ 'കൂട്ടക്കൊല'യ്ക്കിരയായെന്ന് മുര്‍സിയുടെ മുസ്‌ലിം ബ്രദര്‍ഹുഡ് ആരോപിച്ചു. മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് എല്‍ ബെല്‍ടാഗിയുടെ 17-കാരിയായ മകളും രണ്ട് പത്രപ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷം കനത്തതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കയ്‌റോയടക്കം പല നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ്പ്രസിഡന്റ് എല്‍ബരാദി ഇടക്കാല സര്‍ക്കാറില്‍നിന്ന് രാജി പ്രഖ്യാപിച്ചു. പ്രശ്‌നപരിഹാരത്തിന് സമാധാനപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു..... -
പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മോഡിയുടെ പ്രസംഗം
Posted:Thu, 15 Aug 2013 20:05:53 +0530
സ്വാതന്ത്ര്യദിനം പരസ്പരം വിമര്‍ശിക്കാന്‍ ഉപയോഗിക്കരുതെന്ന് അദ്വാനി അഹമ്മദാബാദ് : സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ കടുത്ത വിമര്‍ശവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തി. രാജ്യം മാറ്റത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന് മോഡി പറഞ്ഞു. പാകിസ്താനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും മോഡി കുറ്റപ്പെടുത്തി. അഴിമതി, ഭക്ഷ്യസുരക്ഷാ ബില്‍ , രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിയെ വിമര്‍ശിച്ചു. വികസന കാര്യത്തില്‍ തുറന്ന സംവാദത്തിന് തയ്യാറാകാന്‍ അദ്ദേഹം പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ ഭുജില്‍ നടന്ന ചടങ്ങിലാണ് മോഡി പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. എന്നാല്‍ പരസ്പരം വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യദിനത്തെ ഉപയോഗിക്കരുതെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. ഇന്ത്യയുടെ മുന്നിലുള്ള അനന്ത സാധ്യതകളെപ്പറ്റി സ്വാതന്ത്ര്യദിനത്തില്‍.... -
കോഴിക്കോട്ടെ എടക്കാട്ട് കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം
Posted:Thu, 15 Aug 2013 18:00:28 +0530
കോഴിക്കോട്: ജില്ലയിലെ എടക്കാട്ട് കോണ്‍ഗ്രസ് ഓഫീസിനുനേരെ 20 ഓളം പേരടങ്ങിയ സംഘം ആക്രമണം നടത്തി. ഓഫീസിലെ കസേരകള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ ദേശീയപതാക അക്രമികള്‍ നശിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. സി പി എം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ഡി സി സി പ്രസിഡന്റ് കെ സി അബു ആരോപിച്ചു. എലത്തൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. -
നാക്ക് വാടകയ്ക്ക് കൊടുക്കുന്നവര്‍ക്ക് മറുപടിയില്ലെന്ന് പിണറായി വിജയന്‍
Posted:Thu, 15 Aug 2013 17:54:26 +0530
തിരുവനന്തപുരം: വ്യവസായി എം എ യൂസഫലി എല്‍ ഡി എഫിന്റെ ഉപരോധ സമരത്തില്‍ ഇടപെട്ടുവെന്ന് പറയുന്നത് അദ്ദേഹത്തിന്റെ പി ആര്‍ ഒ മാരെപ്പോലെ പ്രവര്‍ത്തിക്കുന്ന ചിലരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നാക്ക് വാടകയ്ക്ക് കൊടുക്കുന്ന ചിലരുണ്ട്. അങ്ങനെയുള്ള ഒരാളാണ് ആരോപണം ഉന്നയിച്ചത്. അത്തരക്കാര്‍ക്ക് മറുപടിയില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യൂസഫലിയെ മഹത്വവത്കരിക്കാനാണ് ചിലര്‍ ആരോപണം ഉന്നയിച്ചത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തയാണ് യൂസഫലിയെന്ന് ചിത്രീകരിക്കുകയാണ് ലക്ഷ്യം. ഇത്തരം അല്‍പ്പത്തങ്ങള്‍ സി പി എമ്മിനെ ബാധിക്കില്ല. സമരം വിജയമായിരുന്നുവെന്നാണ് സി പി എമ്മും ഇടതുമുന്നണിയും കാണുന്നത്. തുടര്‍ സമരത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് എസ് രാമചന്ദ്രന്‍പിള്ള ന്യൂഡല്‍ഹി: എല്‍ ഡി എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിച്ചത് സര്‍ക്കാരുമായി ഒത്തുതീര്‍പ്പ്.... -
എഴുത്തുപരീക്ഷയില്ലാതെ മുനിസിപ്പല്‍ സെക്രട്ടറിമാരെ നിയമിക്കുന്നു
Posted:Thu, 15 Aug 2013 17:43:00 +0530
കോഴിക്കോട് : ചട്ടങ്ങള്‍ മറികടന്ന് നഗരസഭകളില്‍ സെക്രട്ടറിമാരെ നിയമിക്കാന്‍ നഗരകാര്യ ഡയറക്ടര്‍ ഇന്റര്‍വ്യൂ നടത്തുന്നു. മുനിസിപ്പല്‍ സര്‍വ്വീസിലുള്ള ക്ലാര്‍ക്കുമാര്‍ അടക്കമുള്ളവരെയാണ് നിയമനത്തിനായി പരിഗണിക്കുന്നത്. വലിയ ഉത്തരവാദിത്തങ്ങളുള്ള മുനിസിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് എഴുത്തു പരീക്ഷയില്ലാതെ നിയമനം നടത്തുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. തിരുവനന്തപുരത്താണ് ഇന്റര്‍വ്യൂ. ഒഴിവുള്ള 12 നഗരസഭാ സെക്രട്ടറിമാരുടെ പോസ്റ്റിലേക്കാണ് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിന്നും അഭിമുഖത്തിലൂടെ നിയമനം നടത്താന്‍ പോകുന്നത്. ക്ലാര്‍ക്കായി ജോലി ചെയ്യുന്നവരാണ് സെക്രട്ടറി പോസ്റ്റിലേക്ക് അപേക്ഷിച്ചവരില്‍ ഭൂരിഭാഗവും. ഡോക്ടര്‍ , എഞ്ചിനീയര്‍ , കൃഷി ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെയും നഗരസഭാ കൗണ്‍സിലര്‍മാരെയും ഏകോപിപ്പിച്ച് പദ്ധതി പ്രവര്‍ത്തനം നടപ്പാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് ഒരു നഗരസഭാ സെക്രട്ടറിക്കുള്ളത് . സാങ്കേതികവും അക്കാദമികവുമായ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗസ്ഥരെ ഏകോപിപ്പിക്കാനുള്ള.... -
മുങ്ങിക്കപ്പലിലെ നാവികരെ കണ്ടെത്താനായില്ല
Posted:Thu, 15 Aug 2013 14:45:25 +0530
മുംബൈ: അഗ്‌നിക്കിരയായി മുങ്ങിയ നാവിക സേനയുടെ മുങ്ങിക്കപ്പല്‍ വെള്ളത്തില്‍ നിന്ന് പൊക്കിയെടുക്കാനും അതിലെ നാവികരുടെ ജഡം കണ്ടെത്താനും ഇതുവരെ കഴിഞ്ഞില്ല. കടുത്ത ചൂടുന്ന ചളിയും കാരണം നാവികസേനയുടെ മുങ്ങല്‍വിദഗ്ദ്ധര്‍ക്ക് മുങ്ങിക്കപ്പലിന്റെ അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അതിനകത്ത് അകപ്പെട്ട നാവികരെ കുറിച്ചു യാതൊരു വിവരവും ലഭ്യമായിട്ടില്ല. മുങ്ങിക്കപ്പലില്‍ വെള്ളം നിറഞ്ഞതിനാല്‍ നാവികര്‍ക്ക് അകത്തേയ്ക്ക് കാണാനും കഴിഞ്ഞിട്ടില്ല. മുങ്ങിക്കപ്പലിന്റെ അകത്തുള്ള ഉപകരണങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി തന്നെ ഉരുകിയിട്ടുണ്ട്. വെള്ളവും ചളിയും നിറഞ്ഞതിനാല്‍ മുങ്ങിക്കപ്പല്‍ ഉയര്‍ത്താനുള്ള ശ്രമവും വിഫലമായിരിക്കുകയാണ്. ഇതിനുവേണ്ടി റഷ്യയുടെ സഹായം തേടിയേക്കുമെന്ന് നാവികസേനാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. -
വിക്കിലീക്‌സിന് രേഖ കൈമാറിയെന്ന് മാന്നിങ്
Posted:Thu, 15 Aug 2013 14:10:28 +0530
വാഷിങ്ടണ്‍ : അമേരിക്കയുടെ തന്ത്രപ്രധാനമായ രേഖകള്‍ വിക്കിലീക്‌സിന് ചോര്‍ത്തിക്കൊടുത്തുവെന്ന് അമേരിക്കന്‍ സൈനികന്‍ ബ്രാഡ്‌ലി മാന്നിങ് കുറ്റസമ്മതം നടത്തി. ലോകത്തെ മാറ്റിമറിക്കാമെന്ന തെറ്റായ ധാരണ മൂലമാണ് താന്‍ ബാഗ്ദാദില്‍ അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തിന്റെ വീഡിയോയും അഫ്ഗാനിസ്താനിലെ സൈനിക നടപടിയുടേത് അടക്കമുള്ള വിലപ്പെട്ട രേഖകളും വിക്കിലീക്‌സിന് കൈമാറിയതെന്നും ഇതുമൂലം അമേരിക്കന്‍ ജനതയ്ക്കുണ്ടായ വേദനയില്‍ ക്ഷമ ചോദിക്കുന്നുവെന്നും മേരിലാന്‍ഡിലെ സൈനിക കോടതിയില്‍ നടന്ന വിചാരണയില്‍ നടത്തിയ കുറ്റസമ്മതത്തില്‍ മാനിങ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് മാനിങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 22 കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ട മാനിങ്ങിനെ കാത്തിരിക്കുന്നത് 60 വര്‍ഷത്തെ ജയില്‍ശിക്ഷയാണ്. 2010 മെയ് 27നാണ് മാനിങ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇറാഖ് യുദ്ധകാലത്ത് അവിടെ യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാന്നിങ് 2010ലാണ് വിക്കിലീക്‌സിന് രേഖകള്‍ ചോര്‍ത്തിക്കൊടുത്തത്. -
അഭിലാഷ് ടോമിക്ക് കീര്‍ത്തിചക്ര
Posted:Thu, 15 Aug 2013 13:36:47 +0530
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനികമെഡലുകള്‍ പ്രഖ്യാപിച്ചു. മലയാളിയായ നേവി ഓഫീസര്‍ അഭിലാഷ് ടോമിക്ക് കീര്‍ത്തിചക്ര പുരസ്‌കാരം ലഭിച്ചു. പായക്കപ്പലില്‍ 150 ദിവസം കൊണ്ട് ആദ്യമായി ലോകംചുറ്റി റെക്കോഡിട്ട ഇന്ത്യക്കാരനാണ് ടോമി. അസമില്‍ അഗ്‌നിശമനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവന്‍ വെടിഞ്ഞ കുമാരനെല്ലൂര്‍ അറയ്ക്കല്‍ കണ്ണന്‍ മുരളിക്ക് ശൗര്യചക്ര ലഭിച്ചു. മലയാളിയായ മേജര്‍ വിജിത് കുമാറിന് സേനാമെഡലും ലഭിച്ചിട്ടുണ്ട്. -
അസമില്‍ വീണ്ടും ഗ്രനേഡാക്രമണം
Posted:Thu, 15 Aug 2013 13:30:38 +0530
ഗുവാഹട്ടി: സ്വാതന്ത്ര്യദിനത്തില്‍ അസമില്‍ വീണ്ടും ഗ്രനേഡാക്രമണം. ലോവര്‍ അസമിലെ ചിരാങ് ജില്ലയില്‍ ഓള്‍ മൈനോറിറ്റി സ്റ്റുഡിന്‍സ് യൂണിയന്‍ ഓഫീസിനുനേരെയാണ് കാലത്ത് 8.45ന് ഗ്രനേഡാക്രമണം ഉണ്ടായത്. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയും സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ സ്‌ഫോടനമുണ്ടായിരുന്നു. ബിജ് പട്ടണത്തിലെ ബതോബോരിയില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ ആര്‍ക്കും പരിക്കില്ല. -
പൂഞ്ചില്‍ പാക് വെടിവെപ്പ് ; മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു
Posted:Thu, 15 Aug 2013 13:15:26 +0530
ശ്രീനഗര്‍ : സ്വാതന്ത്ര്യദിനത്തിലും അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ബലാകോട്ട് പ്രദേശത്ത് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ മേന്ദര്‍ സെക്റ്ററില്‍ ഒരു സാധാരണക്കാരനും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായ പ്രത്യാക്രമണം നടത്തി. പര്‍വേസ് അഹമ്മദ് എന്ന നാട്ടുകാരനാണ് മേന്ദറില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ജമ്മുവിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഇന്ത്യന്‍ സൈനികരും ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ 6.30 മുതല്‍ പാക് സൈന്യം അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിവെപ്പ് നടത്തുകയാണെന്ന് സൈന്യം അറിയിച്ചു. അഞ്ചു ദിവസത്തിനിടെ പതിനൊന്നാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് വെടിവെപ്പ് നടത്തുന്നതെന്ന് സൈനിക വക്താവ്.... -
കണ്ണൂര്‍ , അഴീക്കോട് മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍
Posted:Thu, 15 Aug 2013 12:30:27 +0530
കണ്ണൂര്‍ : കണ്ണൂര്‍ , അഴീക്കോട് മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. പയ്യാമ്പലം ശ്മശാനത്തിലെ കല്ലറകള്‍ പൊളിച്ചു മാറ്റിയതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും എസ്.എന്‍ .ഡി.പി.യോഗവും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നേരത്തെ തിയ്യസമുദായ ശവസംസ്‌കാര സഹായസംഘത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ശ്മശാനം ഹൈക്കോടതി പള്ളിക്കുന്ന് ഗ്രാമപഞ്ചായിനെ ഏല്‍പ്പിച്ചതോടെ പ്രശ്‌നം രൂക്ഷമായിരുന്നു. ശ്മശാനം സംരക്ഷിക്കുക, ശവസംസ്‌കാരം കച്ചവടമാക്കാന്‍ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശ്മശാന സംരക്ഷണ സമിതി പ്രക്ഷോഭം നടത്തിവരികയായിരുന്നു. -
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ ബി.ജെ.പി
Posted:Thu, 15 Aug 2013 11:56:11 +0530
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തിനെതിരെ ബി.ജെ.പി. രംഗത്തെത്തി. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസുകാരായ പ്രധാനമന്ത്രിമാരെ മാത്രമാണ് പരാമര്‍ശിച്ചതെന്നും കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിമാരായ മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്‌പെയി എന്നിവരെ വിസ്മരിച്ചുവെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസുകാരനായ ലാല്‍ ബഹാദുര്‍ ശാസ്ത്രിയെ പോലും മന്‍മോഹന്‍സിങ് മറന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന്റെ അന്ത:സത്തയ്ക്ക് യോജിക്കുന്നതായിരുന്നില്ല പ്രധാനമന്ത്രിയുടെ നടപടിയെന്നും സുഷമ സ്വരാജ് പറഞ്ഞു. ഒരു കുടുംബത്തിലെ പ്രധാനമന്ത്രിമാരെ മാത്രമാണ് മന്‍മോഹന്‍സിങ് ഓര്‍ത്തതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അഹമ്മദാബാദില്‍ കുറ്റപ്പെടുത്തി. -
സ്വാതന്ത്ര്യദിനത്തില്‍ മണിപ്പുരില്‍ സ്‌ഫോടനം
Posted:Thu, 15 Aug 2013 11:40:31 +0530
ഇംഫാല്‍ : സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന് തൊട്ടുമുന്‍പ് ഇംഫാലില്‍ സ്‌ഫോടനം. മുഖ്യമന്ത്രി ഒക്രം ഇബോബിസിങ് പങ്കെടുക്കുന്ന ആഘോഷങ്ങള്‍ നടക്കുന്ന വേദിക്ക് തൊട്ടരികിലാണ് സ്‌ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കില്ല. കാലത്ത് 8,20ന് ആഘോഷച്ചടങ്ങുകള്‍ നടക്കേണ്ട മണിപ്പൂര്‍ റൈഫിള്‍സ് പരേഡ് ഗ്രൗണ്ടിന് 400 മീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായത്. ഒന്‍പത് മണിക്കായിരുന്നു ആഘോഷങ്ങള്‍ തുടങ്ങേണ്ടിയിരുന്നത്. വഴിയരികില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കും പോലീസ് ആസ്ഥാനത്തിനും ഒരു കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ വീടിന് സമീപത്തും സ്‌ഫോടനമുണ്ടായിരുന്നു. ഇതിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സംസ്ഥാനത്തെ ആറ് വിഘടനവാദ സംഘടനകളുടെ ഐക്യവേദിയായ കോര്‍ കോം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ബഹിഷ്‌കരിക്കന്‍ ആഹ്വാനം ചെയ്തിരുന്നു. -
ഉപരോധസമരം: നിലപാട് ന്യായീകരിക്കാന്‍ സി.പി.എം യോഗങ്ങള്‍
Posted:Thu, 15 Aug 2013 11:27:02 +0530
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധസമരം പിന്‍വലിച്ചതു സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ മറികടക്കാന്‍ സി.പി.എം. ജില്ലാ കമ്മിറ്റിയോഗങ്ങള്‍ വിൡച്ചുചേര്‍ക്കുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിട്ടാണ് യോഗങ്ങള്‍ നടക്കുന്നത്. ഇതിന് പുറമെ ബ്രാഞ്ച് സെക്രട്ടറിക്ക് മുകളിലുള്ളവര്‍ക്കുവേണ്ടി ജില്ലാ ജനറല്‍ ബോഡിയോഗങ്ങളും വിളിച്ചുചേര്‍ത്തിട്ടുണ്ട്. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.എം. നടത്തിയ ഉപരോധസമരം പെട്ടന്ന് പിന്‍വലിച്ചത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. മുഖ്യമന്ത്രിയുടെ രാജിക്കുശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് അവകാശപ്പെട്ടിരുന്ന സമരം സോളാര്‍ കേസില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്താമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തെ തുടര്‍ന്നാണ് പെട്ടന്ന് അവസാനിപ്പിച്ചത്. ഇത് അണികള്‍ക്കിടയില്‍ വലിയ തോതില്‍ ആശയക്കുഴപ്പത്തിന് വഴിവച്ചിരുന്നു. സര്‍ക്കാരും സി.പി.എമ്മും ചേര്‍ന്ന് നടത്തിയ ഒത്തുകളിയെ തുടര്‍ന്നാണ്.... -
അനാവശ്യ സമരങ്ങളും വിവാദങ്ങളും വികസനത്തിന് തടസ്സം
Posted:Thu, 15 Aug 2013 10:32:43 +0530
തിരുവനന്തപുരം: അനാവശ്യ സമരങ്ങളും വിവാദങ്ങളും വികസനം തടസ്സപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ അറുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സമരങ്ങള്‍ കൊണ്ട് എന്ത് ഗുണമാണ് ഉണ്ടാകുന്നത് എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവാക്കളുടെ ക്രയശേഷി ഉപയോഗപ്പെടുത്തേണ്ട സമയമാണിത്. ഈ സമയമാണ് നമ്മള്‍ അനാവശ്യമായ സമരങ്ങള്‍ കൊണ്ട് നഷ്ടപ്പെടുത്തുന്നത്-അദ്ദേഹം പറഞ്ഞു. എട്ടാം ക്ലാസ് മുതല്‍ പ്‌ളസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ അടങ്ങുന്ന സ്റ്റാര്‍ട്ട്അപ്പ് കിറ്റുകള്‍ നല്‍കുമെന്നും അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്കുവേണ്ടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കുമെന്നും അഹാഡ്‌സ് പുനരുജ്ജീവിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയം പഠിച്ച ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രായോഗികമായ നിര്‍ദേശങ്ങള്‍.... -
പാകിസ്താന്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം: പ്രധാനമന്ത്രി
Posted:Thu, 15 Aug 2013 08:52:10 +0530
ന്യൂഡല്‍ഹി: പാകിസ്താന്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടു. അറുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലമെന്റ് പാസാക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താന്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ മണ്ണ് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചെങ്കില്‍ മാത്രമേ അവരുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുകയുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണം. നിയന്ത്രണരേഖയില്‍ നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കാള്ളും. ഭീകരവാദവും നക്‌സല്‍ ഭീഷണിയും കുറഞ്ഞിട്ടുണ്ടെങ്കിലും ആഭ്യന്തരസുരക്ഷ ഇപ്പോഴും അതീവ ജാഗ്രത പുലര്‍ത്തേണ്ട വിഷയമായി തുടരുകയാണ്-പ്രധാനമന്ത്രി.... -
അട്ടിമറിസാധ്യത വിദൂരമെന്ന് നാവികസേനാമേധാവി
Posted:Wed, 14 Aug 2013 23:53:54 +0530
സ്‌ഫോടനം ഹൈഡ്രജന്‍ ചോര്‍ന്നതിനാലെന്ന് സംശയം മുംബൈ: നഗരത്തെ നടുക്കിയ സ്‌ഫോടനത്തിലും ആളിപ്പടര്‍ന്ന തീയിലും മുംബൈ നാവികതുറമുഖത്ത് മുങ്ങിയ ഐ.എന്‍.എസ്. സിന്ധുരക്ഷക്കിലെ അപകടം അട്ടിമറി മൂലമാകാനുള്ള സാധ്യത വിദൂരമാണെന്ന് നാവികസേനാമേധാവി അഡ്മിറല്‍ ഡി.കെ. ജോഷി. മുങ്ങിക്കപ്പലിന്റെ ഏറ്റവും താഴത്തെ അറയിലുള്ള ബാറ്ററിമുറിയില്‍ ഹൈഡ്രജന്‍ വാതകം ചോര്‍ന്ന് തീപിടിച്ചതാകാമെന്ന് അഭ്യൂഹമുങ്കെിലും യഥാര്‍ഥകാരണം നാവികസേനയുടെ വിദഗ്ധാന്വേഷണത്തിനുശേഷമേ അറിയാനാവൂ എന്ന് അദ്ദേഹം വ്യക്തമാക്കി. നാവികസേനയുടെ അതിസുരക്ഷയുള്ള ഡോക്കിയാര്‍ഡിലാണ് മുങ്ങിക്കപ്പല്‍ കിടന്നിരുന്നത്. മുങ്ങിക്കപ്പലില്‍ തീയും സ്‌ഫോടനവും സംഭവിക്കാനുള്ള സാധ്യതകളുങ്കെിലും അപകടം ഒഴിവാക്കാന്‍ എല്ലാ സജ്ജീകരണങ്ങളുമു്. നാവികസേനാമേധാവിയുടെ വാക്കുകളില്‍ത്തന്നെ ബാറ്ററിമുറിയിലെ ഹൈഡ്രജന്‍ ചോര്‍ച്ച, മുങ്ങിക്കപ്പലിലെ ആയുധ അറകളിലെ ടോര്‍പിഡോകളും മിസൈലുകളും, കടലിനടിയിലൂടെ ദീര്‍ഘയാത്രയ്ക്ക് ശേഖരിക്കുന്ന ഓക്‌സിജന്‍ തുടങ്ങി ഇലക്ട്രിക്കല്‍ തകരാര്‍വരെ ഒരു സ്‌ഫോടനത്തിന്.... -
അണക്കെട്ട് സുരക്ഷിതമല്ലെന്നതിന് തെളിവുണ്ടോ എന്ന് സുപ്രീംകോടതി
Posted:Wed, 14 Aug 2013 23:43:46 +0530
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലാണെന്നു സാധൂകരിക്കാന്‍ കേരളത്തിന്റെ കൈയില്‍ തെളിവുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചു. അണക്കെട്ട് ഘടനാപരമായി സുരക്ഷിതമല്ലെന്ന് കേരളം വാദിച്ചപ്പോഴായിരുന്നു ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ചിന്റെ ഈ ചോദ്യം. ജലനിരപ്പ് കുറയ്ക്കാന്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് നിയമപരമായി അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ കേരളത്തിന്റെ വാദം ബുധനാഴ്ച പൂര്‍ത്തിയായി. തെളിവുകളില്ലാതെ മേല്‍ക്കൂരയില്‍ കയറി നിന്ന് അപകടമെന്നു വിളിച്ചു പറയുന്നതില്‍ അര്‍ഥമില്ലെന്നും കോടതി വ്യക്തമാക്കി. 136 അടി സുരക്ഷിതമായതു കൊണ്ടല്ലേ നിയമസഭ ആ പരിധി നിശ്ചയിച്ചതെന്നും കോടതി ചോദിച്ചു. 136 അടിയിലും ഡാം സുരക്ഷിതമല്ലെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ മറുപടി നല്‍കി. അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ 136 അടിയിലും ഡാം സുരക്ഷിതമല്ല. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നിയമസഭ നിയമമുണ്ടാക്കിയത്. ഇത് രാഷ്ട്രീയതീരുമാനമാണ്. എന്‍ജിനീയര്‍മാര്‍ പലതും പറയും. 136.... -
മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്താതെയുള്ള അന്വേഷണം അംഗീകരിക്കില്ല-പിണറായി
Posted:Wed, 14 Aug 2013 23:39:44 +0530
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ഉള്‍പ്പെടുത്താതെയുള്ള ജുഡീഷ്യല്‍ അന്വേഷണം അംഗീകരിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കസേരയില്‍ അധികകാലം തുടരാന്‍ കഴിയുമെന്ന് ഉമ്മന്‍ ചാണ്ടി വ്യാമോഹിക്കേണ്ടെന്നും അദ്ദേഹത്തിന്‍െടറ പൊതുപരിപാടികള്‍ തടയുമെന്നും പിണറായി വ്യക്തമാക്കി. കേരളത്തിലെ പ്രക്ഷോഭ ചരിത്രത്തിന്റെ സുവര്‍ണ അധ്യായമാണ് എല്‍.ഡി.എഫ് നടത്തിയ ഉപരോധ സമരം. ജൂണ്‍ മുതല്‍ നടത്തിയ സമരപരമ്പരയുടെ ഭാഗമായാണ് സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിച്ചത്. വന്‍ ജനപിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇടതുമുന്നണിക്ക് പൊതുവെ കരുത്തുപകരാന്‍ സമരത്തിന് കഴിഞ്ഞു. എന്നാല്‍ സമരം വേഗത്തില്‍ അവസാനിപ്പിച്ചതിനെക്കുറിച്ച് ചിലര്‍ക്ക് സംശയങ്ങളുണ്ടായി. ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക എന്ന ആവശ്യമുന്നയിച്ചാണ് ഞങ്ങള്‍ സമരത്തിനിറങ്ങിയത്. സമരാവേശത്തിന്റെ ചൂടിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍.... -
മുര്‍സി അനുകൂലികള്‍ക്കുനേരേ സൈനിക നടപടി
Posted:Wed, 14 Aug 2013 23:34:08 +0530
* എല്‍ബരാദി രാജിവെച്ചു കയ്‌റോ: ഈജിപ്തില്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുര്‍സിക്ക് പിന്തുണ പ്രഖ്യാപിച്ച് തലസ്ഥാനമായ കയ്‌റോയില്‍ തമ്പടിച്ച ജനക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ സൈന്യം നടത്തിയ ബലപ്രയോഗത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. 2200-ലേറെ പേര്‍ 'കൂട്ടക്കൊല'യ്ക്കിരയായെന്ന് മുര്‍സിയുടെ മുസ്‌ലിം ബ്രദര്‍ഹുഡ് ആരോപിച്ചു. എന്നാല്‍, 149 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വിശദീകരണം. മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് എല്‍ ബെല്‍ടാഗിയുടെ 17-കാരിയായ മകളും രണ്ട് പത്രപ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷം കനത്തതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കയ്‌റോയടക്കം പല നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ്പ്രസിഡന്റ് എല്‍ബരാദി ഇടക്കാല സര്‍ക്കാറില്‍നിന്ന് രാജി പ്രഖ്യാപിച്ചു. പ്രശ്‌നപരിഹാരത്തിന് സമാധാനപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുര്‍സിയെ പ്രസിഡന്‍റ് സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്....
അഴിമതിക്കെതിരെ ജനങ്ങളുടെ സംരംഭം E-mail anticorruptionforceindia@gmail.com
PUBLISH CORRUPTION STORIES
അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം POST
POST A COMPLAINT
Friday, 16 August 2013
16/08/2013 mathrubhumi
Subscribe to:
Post Comments (Atom)
No comments:
Post a Comment