അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം POST

Name

Email *

Message *

Thursday, 22 November 2012

മുന്‍ മന്ത്രിമാര്‍ക്കെതിരെ അഴിമതിക്കേസ് കൊടുത്ത മലയാളി അറസ്റ്റില്‍

Published on  23 Nov 2012
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ അഴിമതി വിരുദ്ധനിയമ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി സാമൂഹികപ്രവര്‍ത്തകന്‍ ടി.ജെ. എബ്രഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നു വര്‍ഷം മുമ്പ് ബാംഗ്ലൂര്‍ സ്വദേശിയെ കൈയേറ്റം ചെയ്ത കേസിലാണ് ബാനസവാടി പോലീസ് എബ്രഹാമിനെ അറസ്റ്റ് ചെയ്തത്.

പതിനൊന്നാമത് അഡീഷണല്‍ ചീഫ് മെട്രോപ്പൊളീറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ എബ്രഹാമിനെ ഡിസംബര്‍ നാലു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുന്‍ മുഖ്യമന്ത്രിമാരായ എസ്.എം. കൃഷ്ണ, ബി.എസ്. യെദ്യൂരപ്പ എന്നിവര്‍ പ്രതികളായ മൈസൂര്‍ - ബാംഗ്ലൂര്‍ എക്‌സ്പ്രസ് ഹൈവേ ഉള്‍പ്പെടെ കര്‍ണാടകത്തിലെ പല ഭൂമി കുംഭകോണങ്ങള്‍ക്കെതിരേയുള്ള നിയമപോരാട്ടങ്ങളിലൂടെയാണ് എബ്രഹാം ശ്രദ്ധേയനായത്.

അറസ്റ്റ് വാറന്റോ സമന്‍സോ ഇല്ലാതെ എബ്രഹാമിനെ വീട്ടില്‍ നിന്ന് പോലീസ് ബലമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് മകള്‍ സ്‌നേഹ എബ്രഹാം പറഞ്ഞു. ബാനസവാഡി പോലീസ് 2001-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

അയല്‍വാസി രാജന്‍ ചൗധരിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിച്ച കേസില്‍ പ്രതിയായ എബ്രഹാം, വിചാരണ വേളയില്‍ ഹാജാരാകത്തതിനെത്തുടര്‍ന്ന് കോടതി ജാമ്യമില്ലാവാറന്റ് പുറപ്പെടുവിക്കുകയാണ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.
ബാംഗ്ലൂര്‍-മൈസൂര്‍ ഹൈവേ കേസില്‍ പ്രതിയായ നൈസ് കമ്പനി മാനേജിങ്ഡയറക്ടര്‍ അശോക് ഖെനിയാണ് അറസ്റ്റിന് പിന്നില്ലെന്ന് കോടതി വളപ്പില്‍ ടി.ജെ. എബ്രഹാം മാധ്യമ പ്രവര്‍ത്തകരോട്പറഞ്ഞു. ഭൂമി കുംഭകോണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടം തുടരുമെന്നും എബ്രഹാം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിമാരായ എസ്.എം.കൃഷ്ണ, എച്ച്.ഡി. കുമാരസ്വാമി, എന്‍. ധരംസിങ് എന്നിവര്‍ക്കെതിരേ അനധികൃത ഖനനം ആരോപിച്ച് ലോകായുക്ത കോടതിയില്‍ പരാതി നല്‍കിയാണ് എബ്രഹാം അഴിമതി വിരുദ്ധ നടപടികളുമായി രംഗത്തെത്തിയത്. ബാംഗ്ലൂര്‍-മൈസൂര്‍ എക്‌സ്പ്രസ് ഹൈവേക്കുവേണ്ടി കര്‍ഷകരില്‍ നിന്ന് അനധികൃതമായി ഭൂമി തട്ടിയെടുത്തെന്ന എബ്രഹാമിന്റെ പരാതിയില്‍ അന്വേഷണത്തിന് ലോകായുക്ത കോടതി ഉത്തരവിട്ടിരിക്കുകയാണ്.

മദ്യനിരോധന പ്രവര്‍ത്തനങ്ങളുമായി സാമൂഹിക സേവനരംഗത്തിറങ്ങിയ എബ്രഹാം കര്‍ണാടക മലയാളി കത്തോലിക് അസോസിയേഷന്‍ പ്രസിഡന്റ്, വൈസ്‌മെന്‍ ഇന്റര്‍ നാഷണല്‍ സൗത്ത്ഇന്ത്യ റീജ്യണല്‍ സര്‍വീസ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2008-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃഷ്ണരാജപുരം മണ്ഡലത്തില്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചു. കോട്ടയം കൈപ്പുഴ ജോസഫിന്റെ മകനായ എബ്രഹാം ബാംഗ്ലൂര്‍ ഇന്ദിര നഗറിലാണ് താമസം.

Saturday, 10 November 2012

Stop Corruption

ഹസാരെ സംഘം ഭാരത യാത്രയ്ക്ക്
ന്യൂദല്‍ഹിയിലെ മഹാരാഷ്ട്ര സദനില്‍ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ മുദ്രാവാക്യം വിളിക്കുന്ന അണ്ണാ ഹസാരെയും സംഘവും. കിരണ്‍ ബേദി, മേധാ പട്കര്‍ എന്നിവര്‍ സമീപം
ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള്‍ ഗ്രൂപ്പുമായുള്ള ഭിന്നതയെ തുടര്‍ന്ന് അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഉള്‍വലിഞ്ഞു നിന്ന അണ്ണാ ഹസാരെ പുതിയ നീക്കവുമായി രംഗത്ത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ അഴിമതി വിരുദ്ധ ജനമുന്നേറ്റം സംഘടിപ്പിക്കുമെന്നാണ് വാഗ്ദാനം. സ്വന്തം ടീമിനെയും അദ്ദേഹം പ്രഖ്യാപിച്ചു.
അരവിന്ദ് കെജ്രിവാളും മറ്റും രാഷ്ട്രീയമായി നീങ്ങുന്ന പശ്ചാത്തലത്തില്‍ ലോക്പാല്‍ സമരമുഖത്തുനിന്ന് രണ്ടു മാസം മുമ്പാണ് ഹസാരെ നാടകീയമായി പിന്മാറിയത്. ലോക്പാല്‍ ഏകോപന സമിതിയുടെ മുഖംമാറ്റി പുന$സംഘടിപ്പിക്കുകയാണ് ഇപ്പോള്‍ ഹസാരെ ചെയ്തത്. കരസേനാ മുന്‍മേധാവി വി.കെ. സിങ്ങാണ് പുതിയ താരം. 15 അംഗ ഏകോപന സമിതിയില്‍ റിട്ട. ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ, കിരണ്‍ ബേദി, മേധാ പട്കര്‍, അരവിന്ദ് ഗൗഡ്, രാകേഷ് റഫീഖ് തുടങ്ങിയവരുണ്ട്.
അഴിമതിക്കെതിരെ ഇന്ത്യ എന്ന മുന്നേറ്റം പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഹസാരെ സംഘം പ്രസ്താവനയില്‍ പറഞ്ഞു. ഇത് കെജ്രിവാള്‍ സംഘവുമായൊരു ഏറ്റുമുട്ടലിന് വഴിയൊരുക്കിയേക്കാം. ‘അഴിമതിക്കെതിരെ ഇന്ത്യ’എന്ന പേര് അവരും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.
പുതിയ ടീമംഗങ്ങള്‍ അഴിമതിക്കെതിരെ ജനുവരി 30 മുതല്‍ രാജ്യവ്യാപക പര്യടനം നടത്തുമെന്ന് ഹസാരെ പറഞ്ഞു. ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരുകയോ, അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയോ വേണം. കര്‍ഷക ഭൂമി, കര്‍ഷക പ്രശ്നം എന്നിവ യാത്രകളില്‍ ഏറ്റെടുക്കുമെന്നും ഹസാരെ പറഞ്ഞു.

Thursday, 30 August 2012

NEWS

  • ആണവായുധം പാപമെന്ന് ഉച്ചകോടിയില്‍ ഇറാന്‍

    Posted: Fri, 31 Aug 2012 08:06:26 +0530
    ടെഹ്‌റാന്‍:ആണവായുധവും രാസായുധവും ഉപയോഗിക്കുന്നതിനെ പൊറുക്കാനാകാത്ത പാപമായാണ് തങ്ങള്‍ കാണുന്നതെന്ന് ഇറാനിലെ ആത്മീയ നേതാവ് ആയത്തുള്ള അലി ഖമനേയി പറഞ്ഞു. ഇറാന്‍ തലസ്ഥാനത്ത് 16-ാമത് ചേരിചേരാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള പാശ്ചാത്യ ശക്തികളുടെ ശ്രമത്തെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച ഖമനേയിക്കെതിരെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ രംഗത്തെത്തി. സിറിയന്‍ പ്രതിപക്ഷത്തെ പിന്തുണച്ച ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സിറിയന്‍ പ്രതിനിധി ഉച്ചകോടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ആണവായുധമല്ല, ആണവോര്‍ജ്ജമാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്ന് ഖമനേയി പറഞ്ഞു. സൈനികേതര ആണവ സാങ്കേതികവിദ്യ കുത്തകയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചില ലോകശക്തികള്‍ ഇറാനെതിരെ രംഗത്തുവരുന്നതെന്ന് ഖമനേയി പറഞ്ഞു. ഈ രാജ്യങ്ങളില്‍ ഭൂരിപക്ഷവും ആണവായുധങ്ങള്‍ കൈവശമുള്ളവരാണ്. തങ്ങളുടെ ആണവ പദ്ധതികള്‍ക്കെതിരെ ഉപരോധവുമായി....
  • ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍

    Posted: Fri, 31 Aug 2012 08:06:26 +0530
    ലണ്ടന്‍: ബ്രിട്ടനിലെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിക്ക് (എല്‍.എം.യു.) വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ നല്കിയിരുന്ന അനുമതി സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് ഇന്ത്യക്കാരുള്‍പ്പെടെ 2,600 വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. 60 ദിവസത്തിനകം വേറെ സര്‍വകലാശാലയില്‍ പ്രവേശനം നേടാനായില്ലെങ്കില്‍ ഇവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയയ്ക്കും. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടാണ് എല്‍.എം.യു.വിന് യൂറോപ്യന്‍ യൂണിയനുപുറത്തുള്ള വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ബ്രിട്ടീഷ് ബോര്‍ഡര്‍ ഏജന്‍സി (യു.കെ.ബി.എ.) അനുമതി നിഷേധിച്ചത്. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള 2,600 ല്‍പരം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. നിലവില്‍ ഈ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റിടങ്ങളില്‍ ചേര്‍ന്ന് തുടര്‍പഠനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ 60 ദിവസത്തിനകം രാജ്യം വിടണമെന്നാണ് ചട്ടം. അടുത്തമാസം തുടങ്ങുന്ന പുതിയ അധ്യയന വര്‍ഷത്തേക്ക് അവസരം ലഭിച്ചവര്‍ വിസ റദ്ദുചെയ്യേണ്ടിവരും. ഈ നടപടികാരണം....
  • ആല്‍പ്‌സിലെ മഞ്ഞില്‍ ഇന്ത്യയുടെ നയതന്ത്ര രേഖകള്‍

    Posted: Fri, 31 Aug 2012 08:06:26 +0530
    പാരീസ്: ആല്‍പ്‌സ് പര്‍വതനിരയില്‍ മഞ്ഞില്‍ പുതഞ്ഞനിലയില്‍ ഇന്ത്യയുടെ നയതന്ത്ര രേഖകളടങ്ങിയ ബാഗ് കണ്ടെത്തി. ഫ്രാന്‍സില്‍ 46 വര്‍ഷം മുമ്പ് എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നുവീണ പ്രദേശത്ത് കണ്ടെത്തിയ ബാഗ് വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയതായി പാരീസിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ആല്‍പ്‌സ് പര്‍വത നിരകളുടെ ഫ്രഞ്ച് മേഖലയില്‍ എന്തോ തിളങ്ങുന്നതായി കണ്ട സഞ്ചാരികള്‍ പറഞ്ഞതനുസരിച്ച് ഒരു പര്‍വതാരോഹകനും സഹായികളും നടത്തിയ തിരച്ചിലിലാണ് ഇന്ത്യയുടെ രേഖകളടങ്ങിയ സഞ്ചി കണ്ടെടുത്തത്. വിദേശത്തുള്ള എംബസിയിലേക്ക് ഇന്ത്യയില്‍ നിന്നയച്ച കത്തുകളടങ്ങിയ തപാല്‍ സഞ്ചിയാണിതെന്നാണ് കരുതുന്നത്. ചണം കൊണ്ടുള്ള സഞ്ചിയില്‍ 'ഡിപ്ലോമാറ്റിക് മെയില്‍' എന്നും മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എന്നും എഴുതിയിട്ടുണ്ട്. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനം 1996 ജനവരിയില്‍ ആല്‍പ്‌സിന് മുകളില്‍ തകര്‍ന്നു വീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന 117 പേരും മരണമടഞ്ഞു. ആ വിമാനത്തിലുണ്ടായിരുന്ന സഞ്ചിയാണിതെന്നാണ്....
  • പാക് ഭൂപടത്തില്‍ പാക് അധീന കശ്മീര്‍ ഇന്ത്യക്ക് സ്വന്തം

    Posted: Fri, 31 Aug 2012 08:06:26 +0530
    ലാഹോര്‍: പാക്കധീന കശ്മീരും ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ മേഖലയും ഇന്ത്യയുടെ അധികാരത്തില്‍പ്പെടുന്ന പ്രദേശങ്ങളാണെന്നു കാണിച്ച് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ സ്‌കൂള്‍ അറ്റ്‌ലസ് പുറത്തിറക്കി. സംഭവം വിവാദമായതോടെ അറ്റ്‌ലസ് പിന്‍വലിക്കുകയും ചെയ്തു. പാക് അധീന കശ്മീര്‍ തങ്ങളുടെ അവിഭാജ്യ ഭാഗമാണെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നതിനിടെയാണ് പഞ്ചാബിലെ വിദ്യാഭ്യാസവകുപ്പ് ഇന്ത്യയുടെ അവകാശവാദം ശരിവെക്കുന്ന തരത്തിലുള്ള ഭൂപടം പ്രസിദ്ധീകരിച്ചത്. ഇത്തരത്തിലുള്ള 15,000 അറ്റ്‌ലസ് വിതരണം ചെയ്യുകയും ചെയ്തു. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ അറ്റ്‌ലസ് പിന്‍വലിക്കുകയും തിരുത്തിയ ഭൂപടം ഉള്‍പ്പെടുത്തിയ ശേഷം പുതിയ പുസ്തകങ്ങളുടെ വിതരണം നടത്താന്‍ അധികൃതര്‍ ഉത്തരവിടുകയും ചെയ്തു.
  • അഫ്ഗാനിസ്താനില്‍ അഞ്ച് ഓസ്‌ട്രേലിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

    Posted: Fri, 31 Aug 2012 08:06:26 +0530
    കാബൂള്‍/കാന്‍ബറ: അഫ്ഗാനിസ്താനിലുണ്ടായ രണ്ട് ഏറ്റുമുട്ടലുകളില്‍ അഞ്ച് ഓസ്‌ട്രേലിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. വിയറ്റ്‌നാം യുദ്ധത്തിനുശേഷം ഓസ്‌ട്രേലിയന്‍ സൈന്യത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ഈ സംഭവം. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി ജൂലിയാ ഗിലാഡ് വിദേശപര്യടനം വെട്ടിച്ചുരുക്കി നാട്ടില്‍ തിരിച്ചെത്തി. ഉറുസ്ഗന്‍ പ്രവിശ്യയില്‍ സൈനിക യൂണിഫോം ധരിച്ചെത്തിയ അഫ്ഗാന്‍കാരന്‍ നടത്തിയ വെടിവെപ്പിലാണ് മൂന്ന് ഓസ്‌ട്രേലിയന്‍ സൈനികര്‍ മരിച്ചത്. ഹെല്‍മന്ദ് പ്രവിശ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടുസൈനികര്‍ മരിച്ചു. നാറ്റോയുടെ ഭാഗമായ വിദേശസൈനികര്‍ക്കുനേരേ അഫ്ഗാന്‍സൈനികര്‍ നടത്തുന്ന ആക്രമണം പെരുകുന്നത് അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിരിക്കേയാണ് പുതിയ കൂട്ടക്കൊല. വെടിവെച്ചയാളെ തിരിച്ചറിയാന്‍ നടപടി തുടങ്ങിയെന്നാണ് അഫ്ഗാന്‍ അധികൃതര്‍ പറയുന്നത്. അഫ്ഗാനിസ്താനില്‍ ഏതാണ്ട് 1,550 ഓസ്‌ട്രേലിയന്‍ സൈനികരാണുള്ളത്. ഇതിനകം 32 ഓസ്‌ട്രേലിയന്‍ സൈനികര്‍ അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
  • വ്യോമസേനാകോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 9 സൈനികര്‍ മരിച്ചു

    Posted: Fri, 31 Aug 2012 08:06:26 +0530
    വ്യോമസേനാകോപ്റ്ററുകള്‍ കൂട്ടിയിടിച്ചു മരിച്ചവരില്‍ മലയാളിയും, അപകടം ഗുജറാത്തിലെ ജാംനഗറില്‍ ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ രണ്ട് വ്യോമസേനാ ഹെലിക്കോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകര്‍ന്നുവീണ് ഒന്‍പത് സൈനികര്‍ മരിച്ചു. പതിവു പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം. നിലത്തുവീണ ഹെലികോപ്റ്ററുകളില്‍ ഒന്ന് നിശ്ശേഷം കത്തിയമര്‍ന്നു. മരിച്ചവരില്‍ മലയാളി സ്‌ക്വാഡ്രണ്‍ ലീഡറും ഉള്‍പ്പെടുന്നു. നേമം പഴയകാരക്കാമണ്ഡപം നവചേതന ലൈന്‍ സൗപര്‍ണികയില്‍ മനോജ് വി. നായര്‍ (32) ആണ് മരിച്ച മലയാളി ഓഫീസര്‍. വിശ്വംഭരന്‍ നായരുടെയും സുചേതാ നായരുടെയും മകനാണ്. ഭാര്യ രാജലക്ഷ്മിയും വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡറാണ്. നാലുവയസ്സുകാരി ശരണ്യയാണ് ഏകമകള്‍. ജാംനഗര്‍ വ്യോമ താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് അഞ്ചുമിനിറ്റിനുള്ളിലായിരുന്നു അപകടം. റഷ്യന്‍നിര്‍മിത എം.ഐ. 17 ഹെലിക്കോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ജാംനഗറില്‍നിന്നും 15 കിലോമീറ്റര്‍ അകലെ സര്‍മാതിലുള്ള പാടത്താണ് ഉച്ചയ്ക്ക് 12.30ഓടെ രണ്ട് ഹെലികോപ്റ്ററുകളും തകര്‍ന്നുവീണത്. അഗ്‌നിശമനസേനാംഗങ്ങളും....
  • കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

    Posted: Fri, 31 Aug 2012 08:06:26 +0530
    രാജ്യത്തിനെതിരെ യുദ്ധം നയിച്ചെന്ന് കോടതി ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക് ഭീകരന്‍ അജ്മല്‍ കസബിന്റെ വധശിക്ഷ സുപ്രീംകോടതിയും ശരിവെച്ചു. രാജ്യത്തിനെതിരെ യുദ്ധം നയിക്കുകയാണ് കസബും സംഘവും ചെയ്തതെന്നും വധശിക്ഷ ശരിവെക്കുകയല്ലാതെ മറ്റുവഴികളില്ലെന്നും ജസ്റ്റിസുമാരായ അഫ്താബ് ആലവും സി.കെ. പ്രസാദുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കീഴ്‌ക്കോടതിവിധി ജീവപര്യന്തമായി ചുരുക്കണമെന്ന് ആവശ്യപ്പെട്ട് കസബ് സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. മുംബൈ ഭീകരാക്രമണക്കേസില്‍ ഗൂഢാലോചന നടത്തിയതിന്റെ പേരില്‍ പിടിയിലായ ഫഹീം അന്‍സാരി, സഹാബുദ്ദീന്‍ അഹമ്മദ് എന്നീ ഇന്ത്യക്കാരെ വെറുതെവിട്ടതും സുപ്രീംകോടതി ശരിവെച്ചു. ഇരുവരെയും വിചാരണക്കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തരാക്കിയിരുന്നു. 2008 നവംബര്‍ 26-ന് പാകിസ്താനില്‍ നിന്നെത്തിയ ഭീകരരുടെ സംഘം മുംബൈയില്‍ നടത്തിയ ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പത്ത് ഭീകരരില്‍ ജീവനോടെ പിടികൂടാനായത് ഇരുപത്തിയഞ്ചുകാരനായ കസബിനെ മാത്രമാണ്. മറ്റുള്ളവരെല്ലാം ഏറ്റുമുട്ടലില്‍....
  • കൂട്ട എസ്.എം.എസ്. വിലക്ക് നീക്കി

    Posted: Fri, 31 Aug 2012 08:06:26 +0530
    ന്യൂഡല്‍ഹി: മൊബൈല്‍ഫോണ്‍ വഴിയുള്ള കൂട്ട എസ്.എം.എസ്. സന്ദേശങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ രണ്ടാഴ്ചത്തെ വിലക്ക് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച നീക്കി. ചിത്രങ്ങളും വീഡിയോയും അയയ്ക്കുന്ന മള്‍ട്ടിമീഡിയ മെസേജിങ് സര്‍വീസിനുള്ള വിലക്കും ഒഴിവാക്കിയിട്ടുണ്ട്. അസമിലെ കലാപത്തെപ്പറ്റി വ്യാജ എസ്.എം.എസ്. സന്ദേശങ്ങള്‍ പ്രചരിച്ചത് രാജ്യത്തെ മറ്റു ഭാഗങ്ങളില്‍ കഴിയുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കിടയില്‍ ഭീതിപടര്‍ത്തിയിരുന്നു. ഇത് കൂട്ടപ്പലായനത്തിനും ഇടയാക്കി. തുടര്‍ന്നാണ് കൂട്ട എസ്.എം.എസ്സുകളും എം.എം.എസ്സുകളും ആഗസ്ത് 17 മുതല്‍ വിലക്കിയത്. ആദ്യം ഒരു ദിവസം അഞ്ച് എസ്.എം.എസ്. മാത്രമെന്ന നിയന്ത്രണമാണ് നടപ്പാക്കിയത്. പിന്നീട് ഇത് 20 എണ്ണമാക്കി ഉയര്‍ത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിലാണ് വ്യാഴാഴ്ച മുതല്‍ നിയന്ത്രണം നീക്കിയതായി അറിയിച്ചത്.
  • നേത്രാവതിയില്‍ മലയാളിയെ എലി കടിച്ചു

    Posted: Fri, 31 Aug 2012 08:06:26 +0530
    മുംബൈ: ബുധനാഴ്ച കുര്‍ളയില്‍ നിന്ന് കേരളത്തിലേക്കുതിരിച്ച നേത്രാവതി എക്‌സ്പ്രസ്സ് തീവണ്ടിയില്‍ മലയാളിയെ എലി കടിച്ചു. കണ്ണൂരിലേക്ക് വരികയായിരുന്ന മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍ സതീഷിനെയാണ് എലി കടിച്ചത്. എ.സി. കമ്പാര്‍ട്ട്‌മെന്‍റായ ബി-2വിലാണ് സംഭവം. ടിക്കറ്റ് എക്‌സാമിനറും കോച്ചിലുണ്ടായിരുന്നു. യാത്രക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് സതീഷിനെ കാര്‍വാര്‍ സ്റ്റേഷനിലിറക്കി പ്രാഥമിക ശുശ്രൂഷ നല്‍കി. കേരളത്തിലേക്കുള്ള തീവണ്ടികള്‍ വൃത്തിഹീനമായതിനെതിരെ ഒട്ടേറേ പരാതികള്‍ ഉയര്‍ന്നിരുന്നു. കോച്ചുകളില്‍ മൂട്ട, എലി, പാറ്റ എന്നിവയുടെ ശല്യം രൂക്ഷമാണെന്നുകാട്ടി പരാതികള്‍ നല്‍കിയിട്ടും റെയില്‍വേ നടപടി സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
  • തീവ്രവാദം; പത്രപ്രവര്‍ത്തകനടക്കം 11പേര്‍ അറസ്റ്റില്‍

    Posted: Fri, 31 Aug 2012 08:06:26 +0530
    പ്രമുഖരെ വധിക്കാനും വര്‍ഗീയകലാപത്തിനും പദ്ധതിയെന്ന് പോലീസ് ബാംഗ്ലൂര്‍: നിരോധിത സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ, ഹുജി എന്നീ സംഘടനകളുമായി ബന്ധമുള്ള, പത്രപ്രവര്‍ത്തകനടക്കമുള്ള പതിനൊന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. ബാംഗ്ലൂര്‍, ഹുബ്ലി എന്നിവിടങ്ങളില്‍ നിന്നാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവരെ അറസ്റ്റു ചെയ്തത്. വിദേശ നിര്‍മിത പിസ്റ്റള്‍, വെടിയുണ്ടകള്‍ എന്നിവയും ഇവരില്‍ നിന്ന് കണ്ടെടുത്തു. പ്രമുഖ വ്യക്തികളെ വധിക്കാനും രാജ്യത്ത് വര്‍ഗീയ സഘര്‍ഷം ഉണ്ടാക്കാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് കര്‍ണാടക ഡി.ജി.പി. ലാല്‍ റുക്കുമ പാച്ചൗ പറഞ്ഞു. ഇസ്‌ലാം വിരുദ്ധലേഖനം എഴുതിയ കന്നട പത്രത്തിലെ പ്രമുഖ കോളമിസ്റ്റിനെ വധിക്കാനും ഇവര്‍പദ്ധതിയിട്ടിരുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജി പറഞ്ഞു. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍, ഡോക്ടര്‍, ഡി.ആര്‍.ഡി.ഒ. സയന്‍റിസ്റ്റ്, വിദ്യാര്‍ഥി എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ആറുപേരെ ബാംഗ്ലൂരില്‍ നിന്നും അഞ്ച് പേരെ ഹുബ്ലിയില്‍....
  • ശ്രീരാമകൃഷ്ണന്‍ ഒഴിയും; എം.ബി.രാജേഷ് പ്രസിഡന്‍റായേക്കും

    Posted: Fri, 31 Aug 2012 08:06:26 +0530
    ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനം ബാംഗ്ലൂരില്‍ തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ദേശീയ നേതൃത്വം മാറുന്നു. നിലവിലുള്ള ദേശീയ പ്രസിഡന്‍റ് പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, ജനറല്‍ സെക്രട്ടറി തപസ്‌സിന്‍ഹ എന്നിവര്‍ സപ്തംബര്‍ 11 മുതല്‍ 14 വരെ ബാംഗ്ലൂരില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ സ്ഥാനമൊഴിയും. പി.ശ്രീരാമകൃഷ്ണന്റെ സ്ഥാനത്ത് എം.ബി.രാജേഷ് എം.പി, ഡി.വൈ.എഫ്.ഐ.യുടെ പുതിയ അഖിലേന്ത്യാ പ്രസിഡന്‍റാകുമെന്നാണ് സൂചന. രാജസ്ഥാനില്‍ നിന്നുള്ള ഡി.വൈ.എഫ്.ഐ നേതാവ് പുഷ്‌പേന്ദ്ര ത്യാഗിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്. പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നിവര്‍ക്കു പുറമേ നിലവിലുള്ള ദേശീയ ഭാരവാഹികളില്‍ ഭൂരിപക്ഷവും ബാംഗ്ലൂര്‍ ദേശീയ സമ്മേളനത്തില്‍ സ്ഥാനമൊഴിഞ്ഞേക്കും. ഡി.വൈ.എഫ്.ഐ ദേശീയ സമിതിയുടെ അംഗസംഖ്യയില്‍ കുറവുവരുത്തുന്നതുള്‍പ്പെടെ സംഘടനാതലത്തില്‍ സുപ്രധാനമായേക്കാവുന്ന പല തീരുമാനങ്ങളും ദേശീയ സമ്മേളനത്തിലുണ്ടാകും. നിലവില്‍ 80 അംഗ കേന്ദ്രകമ്മിറ്റിയാണ് ഡി.വൈ.എഫ്.ഐ.യ്ക്കുള്ളത്. ഇത് 70 ആയി കുറയ്ക്കാനാണ് ആലോചന. കേരളത്തില്‍ നിന്നും....
  • ഭക്ഷ്യസുരക്ഷ: അവധി ദിവസങ്ങളിലും മുപ്പതോളം പരാതികള്‍

    Posted: Fri, 31 Aug 2012 08:06:26 +0530
    തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റില്‍ ഓണക്കാലത്ത് ലഭിച്ചത് മുപ്പതോളം പരാതികള്‍. പോലീസിനും എകൈ്‌സസിനുമൊപ്പം ഇക്കുറി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഓണക്കാലത്ത് പൊതുജന സുരക്ഷയ്ക്കായി ഉണര്‍ന്നിരുന്നു. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ ടോള്‍ഫ്രീ നമ്പരില്‍ ലഭിച്ച പരാതികളെല്ലാം അപ്പപ്പോള്‍ പരിശോധന നടത്തുകയും ചെയ്തു. ഓണാവധി ദിവസങ്ങളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഡ്യൂട്ടിക്കായി ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുണ്ടായിരുന്നു. അതോടൊപ്പം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ അനലിറ്റിക്കല്‍ ലാബുകളും പ്രവര്‍ത്തിച്ചു. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഉത്രാടദിനത്തില്‍ പന്ത്രണ്ടും തിരുവോണദിനത്തില്‍ ആറും അവിട്ടം ദിനത്തില്‍ പന്ത്രണ്ടും പരാതികളാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റില്‍ ലഭിച്ചത്. ഇവയൊക്കെ പരിശോധിച്ച് അതത് ദിവസങ്ങളില്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് ഈ അവധി ദിവസങ്ങളില്‍....
  • ഗ്യാസ് ടാങ്കര്‍ ദുരന്തം: മരണം ഏഴായി

    Posted: Fri, 31 Aug 2012 08:06:26 +0530
    കണ്ണൂര്‍: ചാല ബൈപ്പാസ് റോഡില്‍ തിങ്കളാഴ്ച രാത്രി ഗ്യാസ് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ചാല ആര്‍.പി.ഹൗസില്‍ നിര്‍മല (55), ആറ്റടപ്പ നമ്പൂതിരിക്കുണ്ടിലെ രമ (50), രമയുടെ സഹോദരി ചാല വാഴയില്‍ ഹൗസില്‍ ഗീത (40), റംല ഹൗസില്‍ റംലത്ത് (50), ഭര്‍ത്താവ് അബ്ദുള്‍ റസാഖ് (58) എന്നിവരാണ് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി മരിച്ചത്. ശ്രീനിലയത്തില്‍ ശ്രീലത (50), ചാല ഞരോളിയില്‍ അബ്ദുള്‍ അസീസ് (55) എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്. വാതക ചോര്‍ച്ചയെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നിര്‍മല ബുധനാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. ഭര്‍ത്താവ് ലക്ഷ്മണന്‍ കണ്ണൂര്‍ കൊയിലി ആസ്പത്രിയിലും മകന്‍ നിഖില്‍ എ.കെ.ജി. ആസ്പത്രിയിലും ചികിത്സയിലാണ്. നിര്‍മല-ലക്ഷ്മണന്‍ ദമ്പതിമാരുടെ മറ്റുമക്കള്‍: സജിന്‍, സൈ്മല. മരുമകന്‍: റനില്‍. സഹോദരിമാരായ ആറ്റടപ്പ നമ്പൂതിരിക്കുണ്ടിലെ രമയും ചാല വാഴയില്‍ ഹൗസിലെ ഗീതയും പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍....
  • പരിഷ്‌കരിച്ച പുതിയ നിയമം പ്രസിദ്ധീകരിച്ചു

    Posted: Fri, 31 Aug 2012 08:06:26 +0530
    കൊച്ചി: പി.ഒ.സി. ബൈബിളിന്റെ പുതിയ നിയമം പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. കെസിബിസി വൈസ് പ്രസിഡന്‍റും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയുമായ ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഏറ്റുവാങ്ങി. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കെസിബിസി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ഡോ. സ്റ്റീഫന്‍ ആലത്തറ, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. ജോഷി മയ്യാറ്റില്‍ എന്നിവര്‍ പങ്കെടുത്തു. 1977-ല്‍ ബൈബിള്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നല്‍കിയത് ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ഡോ. ജോസഫ് തൊണ്ടിപ്പറമ്പില്‍ എന്നിവരാണ്.
  • മുല്ലപ്പെരിയാര്‍: റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം നടപടിയെടുത്തില്ല

    Posted: Fri, 31 Aug 2012 08:06:26 +0530
    കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയുടെ പഠനറിപ്പോര്‍ട്ട് പകര്‍പ്പ് ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രസര്‍ക്കാരിന് നിസ്സംഗത. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും മറ്റും സംബന്ധിച്ച ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകളെല്ലാം കേരളത്തിന് ലഭ്യമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും ഇതുവരെയും കേന്ദ്രം നടപടിയെടുത്തിട്ടില്ല. മുല്ലപ്പെരിയാര്‍ കേസ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാതി അറിയിച്ചേക്കും. വിദഗ്ധ പഠനങ്ങളുള്‍പ്പെടെ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകളെല്ലാം ലഭ്യമാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന തങ്ങളുടെ വാദം തയ്യാറാക്കാന്‍ ഈ റിപ്പോര്‍ട്ടുകള്‍ അനിവാര്യമാണെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജൂലായ് 23-ന് ഇക്കാര്യം അംഗീകരിച്ച് സുപ്രീംകോടതി....
  • 25 ലക്ഷം തമോഗര്‍ത്തങ്ങള്‍; വന്‍കൊയ്ത്തുമായി നാസ

    Posted: Fri, 31 Aug 2012 08:06:26 +0530
    വൈസ് ടെലസ്‌കോപ്പ് പ്രപഞ്ചത്തില്‍ ഇത്രകാലവും അറിയപ്പെടാതിരുന്ന ലക്ഷക്കണക്കിന് അതിഭീമന്‍ തമോഗര്‍ത്തങ്ങളെയും ആയിരക്കണക്കിന് 'ചൂടന്‍ ഗാലക്‌സി'കളെയും നാസയുടെ ഒരു ബഹിരാകാശ ടെലസ്‌കോപ്പ് കണ്ടെത്തി. ഗാലക്‌സികളും തമോഗര്‍ത്തങ്ങളും രൂപപ്പെടുന്നതെങ്ങനെയെന്ന കാര്യം ആഴത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലാണിത്. ബഹിരാകാശധൂളീപടലങ്ങളാല്‍ സാധാരണ ടെലസ്‌കോപ്പുകളുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞിരുന്ന ഭീമന്‍ തമോഗര്‍ത്തങ്ങളെയും ചൂടന്‍ ഗാലക്‌സികളെയും, നാസയുടെ 'വൈഡ്-ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വ്വെ എക്‌സ്‌പ്ലോറര്‍' അഥവാ 'വൈസ്' (WISE) എന്ന ബഹിരാകാശ ടെലസ്‌കോപ്പാണ് തിരിച്ചറിഞ്ഞത്. വൈസ് അതിന്റെ 'ഇന്‍ഫ്രാറെഡ് ദൃഷ്ടി'യുപയോഗിച്ചാണ് പൊടിപടലങ്ങള്‍ക്കുള്ളില്‍ നിന്ന് തമോഗര്‍ത്തകൊയ്ത്ത് നടത്തിയത്. ദൃശ്യപ്രകാശം വഴി വസ്തുക്കളെ നിരീക്ഷിക്കുന്ന സാധാരണ ടെലസ്‌കോപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, താപവികിരണങ്ങള്‍ അഥവാ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ വഴി നിരീക്ഷണം നടത്തുന്ന ടെലസ്‌കോപ്പാണ് വൈസ്. 2009 ഡിസംബര്‍ മുതല്‍ 2011 ഫിബ്രവരി വരെ വൈസ് നടത്തിയ....
  • തീവ്രവാദ ബന്ധമുള്ള 11 പേര്‍ ബാംഗ്ലൂരില്‍ പിടിയില്‍

    Posted: Fri, 31 Aug 2012 08:06:26 +0530
    അറസ്റ്റിലായവരില്‍ ഒരു പത്രപ്രവര്‍ത്തകനും ബാംഗ്ലൂര്‍: കര്‍ണാടകയില്‍ തീവ്രവാദ ബന്ധമുള്ള 11 പേരെ അറസ്റ്റുചെയ്തു. നിരോധിത സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ, ഹുജീ എന്നീ തീവ്രവാദസംഘടനകളുമായി ബന്ധമുള്ളവരെന്ന് കരുതുന്നവരാണ് ബാംഗ്ലൂരില്‍ പിടിയിലായത്. കര്‍ണാടകയിലെ ചില പ്രമുഖ നേതാക്കളെ വധിക്കാന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി പോലീസ് അറിയിച്ചു. വിദേശനിര്‍മ്മിത തോക്കുകളും സ്‌ഫോടകവസ്തുക്കളും ഇവരില്‍ പിടിച്ചെടുത്തിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരു ഇംഗ്ലീഷ് പത്രത്തിലെ മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. വടക്കന്‍ കര്‍ണാടകയിലെ ഹൂബ്ലിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഇന്റലിജന്‍സ് വിവരപ്രകാരം പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ കൂടുക്കിയത്. കുറച്ചുദിവസം മുമ്പാണ് ഇന്റലിജന്‍സ് വിഭാഗം പോലീസിന് രഹസ്യവിവരം നല്‍കിയത്. പിടിയിലായവര്‍ എല്ലാവരും 30 വയസ്സിന് താഴെ പ്രായമുള്ളവരാണെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. എന്നാല്‍ പിടിയിലായവരുടെ കൂടുതല്‍ വിവരങ്ങള്‍....
  • പാരാലിമ്പിക്‌സ്: ആദ്യ സ്വര്‍ണം ചൈനയ്ക്ക്‌

    Posted: Fri, 31 Aug 2012 08:06:26 +0530
    ലണ്ടന്‍: സൈക്ലിങ്ങിലും നീന്തലിലും റെക്കോഡുകളുടെ പെരുമഴ. ആദ്യ സ്വര്‍ണം വെടിവെച്ചിട്ട് ചൈനീസ് കുതിപ്പ്. സംഭവബഹുലമാണ് പാരാലിമ്പിക്‌സിലെ മത്സരങ്ങളുടെ ആദ്യദിനം. ഷൂട്ടിങ്ങിലാണ് ചൈന ആദ്യ സ്വര്‍ണം നേടിയത്. വനിതകളുടെ ആര്‍ 2 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്റ്റാന്‍ഡിങ് ഷൂട്ടിങ്ങില്‍ ഷാങ് ക്യുപിങ്ങാണ് സ്വര്‍ണം നേടിയത്. ജര്‍മനിയുടെ മൗവേല ഷ്‌മെര്‍മഡ് വെള്ളിയും ഓസ്‌ട്രേലിയയുടെ നതാലിയ സ്മിത്ത് വെങ്കലവും നേടി. സൈക്ലിങ്ങിലും നീന്തലിലും റെക്കോഡുകളുടെ മേളയായിരുന്നു. വെലോഡ്രാമിലും നീന്തല്‍ക്കുളത്തിലും നാല് വീതം പുതിയ പാരാലിമ്പിക് റെക്കോഡുകളാണ് സൃഷ്ടിക്കപ്പെട്ടത്. നീന്തലില്‍ ഒരു ലോക റെക്കോഡും പിറന്നു. പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് നീന്തലിന്റെ ഹീറ്റ്‌സില്‍ ബ്രിട്ടന്റെ ജൊനാഥന്‍ ഫോക്‌സാണ് പുതിയ റെക്കോഡിട്ടത്. 1:09.86 സെക്കന്‍ഡാണ് പുതിയ റെക്കോഡ്. വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ യുക്രെയ്‌നിന്റെ കാതെറിന ഇസ്‌തോമിനയും വനിതകളുടെ തന്നെ 200 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ മെഡ്‌ലെയില്‍ ന്യൂസീലന്‍ഡിന്റെ സോഫി പാസ്‌കോയും....
  • കെ.പങ്കജാക്ഷന്റെ മൃതദേഹം സംസ്‌കരിച്ചു

    Posted: Fri, 31 Aug 2012 08:06:26 +0530
    തിരുവനന്തപുരം: അന്തരിച്ച മുന്‍ മന്ത്രിയും ആര്‍.എസ്.പി ദേശീയ നേതാവുമായിരുന്ന കെ.പങ്കജാക്ഷന്റെ മൃതദേഹം സംസ്‌കരിച്ചു. ചാക്കയിലെ ടൈറ്റാനിയം എംപ്ലോയീസ് യൂണിയന്‍ വളപ്പില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. അഞ്ചു മന്ത്രിസഭകളില്‍ അംഗവും ആര്‍.എസ്.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.പങ്കജാക്ഷന്‍ ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് അന്തരിച്ചത്. വ്യാഴാഴ്ച രാവിലെ മൃതദേഹം പേട്ട കവറടി റോഡിലുള്ള ഇന്ദു മഹലിലേക്ക് കൊണ്ടുവന്ന ശേഷം ആര്‍.എസ്.പി ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വൈകീട്ടായിരുന്നു സംസ്‌കാരം. രാഷ്ട്രീയനേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. സമരങ്ങളിലൂടെ വളര്‍ന്ന് ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറിയ ആ സമര നേതാവിനെ അവസാനമായൊന്ന് കാണാന്‍ നൂറുകണക്കിന് പേര്‍ പൊതുദര്‍ശനത്തിന് വെച്ച ആര്‍.എസ്.പി. ഓഫീസിലേക്കെത്തി. വി.ജെ.ടി.ഹാളില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മറ്റ് മന്ത്രിമാര്‍....
  • എസ്.എം.എസ്സ് നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

    Posted: Fri, 31 Aug 2012 08:06:26 +0530
    ന്യൂഡല്‍ഹി: എസ്.എം.എസ്സുകള്‍ക്കും മള്‍ട്ടിമീഡിയ മെസേജ് സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അജ്ഞാതസന്ദേശങ്ങള്‍ പടര്‍ന്ന സാഹചര്യത്തിലാണ് എസ്.എം.എസ്സുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു ടെലികോം മന്ത്രാലയത്തിന്റെ നടപടി. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ടെലികോം മന്ത്രാലയം പിന്നീട് നിയന്ത്രണത്തില്‍ ഇളവ് വരുത്തി. ഒരു നമ്പറില്‍നിന്ന് പ്രതിദിനം 20 എസ്.എം.എസ്സുകള്‍വരെ അയയ്ക്കാമെന്ന് 24 ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എസ്.എം.എസ്. ഭീഷണി കാരണംവിവിധ നഗരങ്ങളില്‍നിന്ന് വടക്കുകിഴക്കന്‍സംസ്ഥാനക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് 15 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് പിന്‍വലിച്ചത്.
  • വ്യോമസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒമ്പത് മരണം

    Posted: Fri, 31 Aug 2012 08:06:26 +0530
    മരിച്ചവരില്‍ മലയാളി സൈനികനും ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ രണ്ട് വ്യോമസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒരു മലയാളി ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. ജാംനഗര്‍ വ്യോമ താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് റഷ്യന്‍ നിര്‍മ്മിത എം.ഐ 17 ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചത്. പതിവ് പരിശീലന പറക്കലിനിടെ ആയിരുന്നു അപകടം. മരിച്ചവരില്‍ അഞ്ചുപേര്‍ സൈനിക ഓഫീസര്‍മാരാണ്. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപം സ്വദേശി മനോജ് വി.നായരാണ് മരിച്ച മലയാളി. വ്യോമസേനയില്‍ പൈലറ്റാണ് മനോജ്. ഉച്ചയ്ക്ക് 12 ഓടെയാണ് രണ്ട് ഹെലികോപ്റ്ററുകളും ജാംനഗര്‍ വ്യോമത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. ജാംനഗര്‍ നഗരത്തിന് 15 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിന് സമീപത്തെ പാടത്താണ് ഹെലികോപ്റ്ററുകള്‍ തകര്‍ന്നുവീണത്. വളരെ അടുത്തടുത്തായി പറക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തകര്‍ന്നുവീണ ഹെലികോപ്റ്ററുകളില്‍ ഒന്ന് കത്തിനശിച്ചു. മറ്റൊന്ന് പൂര്‍ണ്ണമായും തകര്‍ന്നു. വ്യോമസേന ഉദ്യോഗസ്ഥരും പോലീസും അഗ്‌നിശമന....
  • കോഴിക്കോട്ട് വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

    Posted: Fri, 31 Aug 2012 08:06:26 +0530
    കോഴിക്കോട്: രാമനാട്ടുകരയ്ക്ക് സമീപം പൊറ്റപ്പടി ജംഗ്ഷനില്‍ മിനിബസ് ഇന്നോവ കാറിലിടിച്ച് ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ തഴമ്പിക ശ്രീകൃഷ്ണവിലാസത്തില്‍ ശ്രീകുമാറിന്റെ ഭാര്യ രാജലക്ഷ്മി (40), മക്കളായ ഐശ്വര്യ (13), ശ്രീലക്ഷ്മി (10) എന്നിവരാണ് മരിച്ചത്. ശ്രീകുമാറിന്റെ സുഹൃത്ത് അടൂര്‍ സ്വദേശി രാധാകൃഷ്ണന്റെ മക്കളായ നവമി (13), നവനീത് (13) എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ബൈപ്പാസില്‍ രാവിലെ 11.30 നാണ് അപകടം നടന്നത്. അടൂരില്‍നിന്ന് മൂകാംബികയിലേക്ക് പോയ സംഘം സഞ്ചരിച്ച കാറില്‍ മെഡിക്കല്‍ കോളേജില്‍നിന്ന് രാമനാട്ടുകരയിലേക്ക് പോയ ബസ്സാണ് ഇടിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നവമി, നവനീത് എന്നിവരുടെ പരിക്ക് ഗുരുതരമല്ല. ഇന്നോവ കാറില്‍ സഞ്ചരിച്ച മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
  • നരേന്ദ്ര മോഡി വെള്ളിയാഴ്ച 'തത്സമയം'

    Posted: Fri, 31 Aug 2012 08:06:26 +0530
    അഹമ്മദാബാദ്: ജനങ്ങളുമായി തത്സമയം സംവദിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഒരുങ്ങുന്നു. ഗൂഗിള്‍ പ്ലസിന്റെ ഹാങ്ഔട്ട് എന്ന സംവിധാനത്തിലൂടെയാണ് ആഗസ്ത് 31 വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളുമായി മോഡി മുഖാമുഖം സംവദിക്കുന്നത്. ആഗസ്ത് 29 വരെ ഗൂഗിള്‍ പ്ലസിലൂടെ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തവരില്‍ നിന്ന് എട്ടു പേരെ തിരഞ്ഞെടുത്ത് അവരുടെ ചോദ്യങ്ങള്‍ക്കായിരിക്കും മോഡി മറുപടി പറയുക. ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ സംവാദത്തില്‍ മോഡറേറ്ററായിരിക്കും. മോഡിയുടെ സംവാദം യൂട്യൂബിലും മോഡിയുടെ വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇന്റര്‍നെറ്റ് മുഖാന്തിരം ജനങ്ങളുമായി തത്സമയം സംവദിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡും മുമ്പ് ഇന്റര്‍നെറ്റിലൂടെ ജനങ്ങളുമായി നേരിട്ട് സംവാദം നടത്തിയിട്ടുണ്ട്. ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ ഗൂഗിള്‍ പ്ലസില്‍ ഗ്രൂപ്പ് വീഡിയോ ചാറ്റിനുള്ള സംവിധാനമാണ് ഗൂഗിള്‍ പ്ലസ് ഹാങ്ഔട്ട്.
  • റയലിന് സ്പാനിഷ് സൂപ്പര്‍ കപ്പ്‌

    Posted: Fri, 31 Aug 2012 08:06:26 +0530
    ബാഴ്‌സലോണ: ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ടു ഗോളിന് തകര്‍ത്ത് റയല്‍ മാഡ്രിഡ് എട്ടു വര്‍ഷത്തിനുശേഷം സ്പാനിഷ് സൂപ്പര്‍ കപ്പ് സ്വന്തമാക്കി. എവെ ഗോളിന്റെ ആനുകൂല്യമാണ് റയലിന് ഗുണം ചെയ്തത്. സ്വന്തം തട്ടകത്തില്‍ ഒന്നാംപാദത്തില്‍ ഏറ്റ തോല്‍വിയില്‍ നിന്നുള്ള (2-3) ഉജ്വലമായ തിരിച്ചുവരവായിരുന്നു റയലിന്റേത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗോണ്‍സാലോ ഹിഗ്വായ്‌നുമാണ് സ്‌കോറര്‍മാര്‍. ബാഴ്‌സയുടെ ആശ്വാസഗോള്‍ ലയണല്‍ മെസ്സി കണ്ടെത്തി. ഇരുപാദങ്ങളിലുമായി ഗോള്‍ശരാശരി 4-4 ആണെങ്കിലും എതിരാളിയുടെ തട്ടകത്തില്‍ നേടിയ ഗോളുകള്‍ റയലിന് ഗുണം ചെയ്തു. റൊണാള്‍ഡോയെ വീഴ്ത്തിയതിന് അഡ്രിയാനോ ചുവപ്പു കണ്ട് മടങ്ങിയതോടെ പത്തു പേരെയും വച്ചാണ് ബാഴ്‌സ കളി അവസാനിപ്പിച്ചത്. ആക്രമിച്ചുകളിച്ച റയലിനെതിരെ പ്രതിരോധത്തില്‍ വരുത്തിയ ഗുരുതരമായ വീഴ്ചകളാണ് ബാഴ്‌സയ്ക്ക് വിനയായത്. പതിനൊന്നാം മിനിറ്റില്‍ നാട്ടുകാരനായ ഹാവിയര്‍ മഷറാനൊയുടെ ഒരു പിഴവാണ് ഹിഗ്വായ്‌ന്റെ ഗോളിന് വഴിവച്ചത്. പെപ്പേയില്‍ നിന്നു വന്ന ഒരു ലോഗ്‌ബോള്‍ പിടിച്ചെടുക്കുന്നതില്‍ അര്‍ജന്റീനക്കാരനായ....
  • പാര്‍ലമെന്റ് സ്തംഭനം: എംപിമാര്‍ ധര്‍ണ്ണ നടത്തും

    Posted: Fri, 31 Aug 2012 08:06:26 +0530
    ന്യൂഡല്‍ഹി: കല്‍ക്കരി ഇടപാട് വിഷയത്തില്‍ ബി.ജെ.പി തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ട്ടി, സി.പി.എം,സി.പി.ഐ, ടി.ഡി.പി എംപിമാര്‍ നാളെ പാര്‍ലമെന്റില്‍ ധര്‍ണ്ണ നടത്തും. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് സി.പി.എം നേതാവ് ബസുദേബ് ആചാര്യ, സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത, ടി.ഡി.പി നേതാവ് നാഗേശ്വര്‍ റാവു എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ബി.ജെ.പിയുടെ പാര്‍ലമെന്റ് തടസ്സപ്പെടുത്തലിനെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ഇത് ഏഴാം ദിവസമാണ് കല്‍ക്കരി വിഷയത്തില്‍ ബി.ജെ.പി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്. സ്ഥിരമായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നതിനെ ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ പോലും എതിര്‍ക്കുമ്പോഴും ബി.ജെ.പി വഴങ്ങാന്‍ തയ്യാറാകാത്തതിനെ യു.പി.എ യും മറ്റ് പാര്‍ട്ടികളും വിമര്‍ശിച്ചിരുന്നു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രിയും സര്‍ക്കാറും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി രാജിവെക്കാതെ പ്രക്ഷോഭത്തില്‍ നിന്ന്....
  • പവന് 80 രൂപ കുറഞ്ഞു

    Posted: Fri, 31 Aug 2012 08:06:26 +0530
    കൊച്ചി: സ്വരണ വില ഒടുവില്‍ റെക്കോഡ് നിരക്കില്‍ നിന്നും താഴ്ന്നു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാം വില 2875 രൂപയിലും പവന്‍ വില 23,000 രൂപയിലുമെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 23,000 രൂപയ്ക്ക് മുകളിലെത്തിയത്. തുടര്‍ച്ചയായ നാലാം ദിവസത്തെ വര്‍ധനയായിരുന്നു ഇത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 600 രൂപയുടെ വര്‍ധനവാണ് പവന്‍വിലയിലുണ്ടായത്. ജൂണ്‍ രണ്ടിനാണ് പവന്‍വില ചരിത്രത്തില്‍ ആദ്യമായി 22,000 രൂപ ഭേദിച്ചത്. കേവലം രണ്ടര മാസത്തിനിടെ ആയിരം രൂപ കൂടി 23,000 കടന്നു. വിവാഹസീസണ്‍ ആയതിനാല്‍ ഉപഭോഗം ഉയര്‍ന്നതും ആഗോള വിപണിയിലെ വില വര്‍ധനവുമാണ് പവന്‍ വിലയില്‍ പ്രതിഫലിച്ചത്. കേന്ദ്ര ബാങ്കുകള്‍ ഖജനാവിലേക്ക് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിലയില്‍ പ്രതിഫലിച്ചു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 3.50 ഡോളര്‍ താഴ്ന്ന് 1657.20 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്. ദീപാവലിയോടെ സ്വര്‍ണത്തിന് വില വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുള്ള്യന്‍ വിപണിയിലെ വില പത്ത് ഗ്രാമിന് 32,000 രൂപ....
  • പാര്‍ലമെന്റ് ഏഴാം ദിവസവും സ്തംഭിച്ചു

    Posted: Fri, 31 Aug 2012 08:06:26 +0530
    ന്യൂഡല്‍ഹി: കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളം ഇന്നും തുടര്‍ന്നു. രാവിലെ സഭ സമ്മേളിച്ച ഉടന്‍ ബഹളത്തെത്തുടര്‍ന്ന് ഇരുസഭകളും 12 മണി വരെ നിര്‍ത്തിവെച്ചു. പിന്നീട് വീണ്ടും ചേര്‍ന്നപ്പോളും ഇരു സഭകളും ബഹളത്തില്‍ മുങ്ങി. തുടര്‍ന്ന് രാജ്യസഭ രണ്ടു മണിവരെയും ലോക്‌സഭ ഇന്നത്തേക്കും പിരിഞ്ഞു. രണ്ടു മണിക്ക് രാജ്യസഭ വീണ്ടും ചേര്‍ന്നപ്പോളും ബഹളം തുടര്‍ന്നതിനാല്‍ രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. ഇത് ഏഴാം ദിവസമാണ് കല്‍ക്കരി ഇടപാട് പ്രശ്‌നത്തില്‍ പാര്‍ലമെന്റ് സ്തംഭിക്കുന്നത്.
  • ഓഹരി വിപണി നേട്ടത്തില്‍ തിരിച്ചെത്തി

    Posted: Fri, 31 Aug 2012 08:06:26 +0530
    മുംബൈ: നഷ്ടത്തോടെ വ്യാപാരമാരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ തിരിച്ചെത്തി. സെന്‍സെക്‌സ് 50.83 പോയന്റ് നഷ്ടത്തോടെ 17541.64ലും നിഫ്റ്റി 27.25 പോയന്റ് താഴ്ന്ന് 5315.05ലും ക്ലോസ് ചെയ്തു. റിയാല്‍റ്റി, ഫാര്‍മ മേഖലകളിലെ ഓഹരികളുടെ മുന്നേറ്റമാണ് ഒരവസരത്തില്‍ നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്ന വിപണിയ്ക്ക് തുണയായത്. 17,433.50 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,605.51 വരെ ഉയര്‍ന്നു. 5268.60ല്‍ തുടങ്ങിയ നിഫ്റ്റി 5268.60ലേക്കും കയറി. സെന്‍സെക്‌സ് ഒരവസരത്തില്‍ 17,367.55ലേക്കും നിഫ്റ്റി 5255.05ലേക്കും താഴ്ന്നിരുന്നു. മുന്‍നിര ഓഹരികളില്‍ ഡി.എല്‍.എഫ്, ഐ.ഡി.എഫ്.സി, ജയപ്രകാശ് അസോസിയേറ്റ്‌സ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഹിന്‍ഡാല്‍ക്കോ എന്നീ ഓഹരികള്‍ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ്.
  • ചിന്നസ്വാമി സ്റ്റേഡിയം സ്‌ഫോടനം: നാലു പേര്‍ പിടിയില്‍

    Posted: Fri, 31 Aug 2012 08:06:26 +0530
    ഹൂബ്ലി: ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 2010 ല്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ ഹൂബ്ലിയില്‍ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. 2010 ഏപ്രില്‍ 18 ന് ബാംഗ്ലൂര്‍-മുംബൈ ഐ.പി.എല്‍ മത്സരത്തിന് തലേന്ന് സ്റ്റേഡിയത്തില്‍ നടന്ന രണ്ട് സ്‌ഫോടനങ്ങളില്‍ 15ാളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
  • പാരാലിമ്പിക്‌സിന് വര്‍ണാഭമായ തുടക്കം

    Posted: Fri, 31 Aug 2012 08:06:26 +0530
    ലണ്ടന്‍ : ആവേശത്തിന്റെ വര്‍ണവെടിക്കെട്ടിന് മുന്നില്‍ പരാധീനതകളും വൈകല്യങ്ങളും പറന്നകന്നു. ആവേശം നുരപൊന്തിയ ആഹ്ലാദനിമിഷത്തില്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെയും സര്‍ ഇയാന്‍ മക്‌കെല്ലനെയും സാക്ഷികളാക്കി പാരാലാമ്പിക്‌സിന് ലണ്ടന്‍ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ തിരിതെളിഞ്ഞു. നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയത്തില്‍ എലിസബത്ത് രാജ്ഞി ഉദ്ഘാടനം നിര്‍വഹിച്ചു. നിങ്ങളുടെ പാദങ്ങളിലേയ്ക്കല്ല, ആകാശത്തെ നക്ഷത്രങ്ങളിലേയ്ക്ക് കണ്ണെറിയൂ-വൈകല്യങ്ങള്‍ കരുത്താക്കി അണിനിരന്ന കായികതാരങ്ങളെ നോക്കി ഹോക്കിങ് ആഹ്വാനം ചെയ്തു. പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കായിക മാമാങ്കത്തില്‍ 4280 അത്‌ലറ്റുകളാണ് മാറ്റുരയ്ക്കുന്നത്. 20 ഇനങ്ങളിലായി മത്സരം നടക്കും. രണ്ടു കാലുകളും നഷ്ടപ്പെട്ട റോയല്‍ മറീന്‍ ജോ ടൗണ്‍സെന്‍ഡ് പാരാലിമ്പിക് ദീപശിഖ സ്‌റ്റേഡിയത്തില്‍ എത്തിച്ചു. ബ്രിട്ടിഷ് ഫുട്‌ബോള്‍താരം ഡേവിഡ് ക്ലാര്‍ക്ക് ഏറ്റുവാങ്ങി. ബ്രിട്ടന്റെ ആദ്യത്തെ പാരാലിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ മാര്‍ഗരറ്റ് മോഗനാണ് തിരിതെളിച്ചത്. മത്സരങ്ങള്‍ ഇന്നാരംഭിക്കും. വര്‍ണശമ്പളമായ....
  • പ്രധാനമന്ത്രി ഇറാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

    Posted: Fri, 31 Aug 2012 08:06:26 +0530
    ടെഹ്‌റാന്‍ : ചേരി ചേരാ പ്രസ്ഥാനത്തിന്റെ 16ാമത് ഉച്ചകോടിക്കായി ടെഹ്‌റാനിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുമായും പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദുമായി ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധം, വ്യാപാര,സാമ്പത്തിക സഹകരണം എന്നിവയ്ക്കു പുറമെ ഇറാന്റെ ആണവ പദ്ധതികളും അഫ്ഗാന്‍, സിറിയ പ്രശ്‌നങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യാ-ഇറാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഇറാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യയുടെ മേല്‍ അമേരിക്കയുടെ സമ്മര്‍ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് വന്‍ പ്രാധാന്യമാണുള്ളത്. ഇറാനുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇന്ത്യയുടെ അസംസ്‌കൃതഎണ്ണ ഇറക്കുമതിയുടെ 12 ശതമാനവും ഇറാനില്‍ നിന്നാണ്. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന്റെ ഭാഗമായി ഇത് കുറയ്ക്കണമെന്നാണ് യു.എസ്. ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, യു.എന്‍.....
  • ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു

    Posted: Fri, 31 Aug 2012 08:06:26 +0530
    ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ്‌ബോട്ടുകള്‍ക്കു തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. ബോട്ട് ജിവനക്കാരാന്‍ കാവാലം സ്വദേശി ഷെറിനാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പുന്നമടയിലെ ഫിനിഷിംഗ് പോയിന്റില്‍ നിര്‍ത്തിയിട്ടിരുന്ന 'കേരളാ ട്രയല്‍സ്', 'കണ്ടത്തില്‍' എന്ന രണ്ട് ഹൗസ്‌ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. തീ പിടുത്തമുണ്ടായ ഉടന്‍ ബോട്ടുകളിലുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ വെള്ളത്തില്‍ ചാടി രക്ഷപ്പെട്ടു. എല്ലാവരും രക്ഷപ്പെട്ടുവെന്നാണ് കരുതിയിരുന്നതെങ്കിലും രാവിലെയാണ് ഷെറിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ബോട്ടില്‍ കണ്ടെത്തിയത്. കേരളാ ട്രയല്‍സ്' ബോട്ടിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു ഷെറിന്‍.ഈ ഹൗസ്‌ബോട്ടിന്റെ അടുക്കളയിലെ പാചകവാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ഹൗസ് ബോട്ടിലെ ബഡ്‌റൂമില്‍ കിടന്ന് ഉറങ്ങുകയായിരുന്നു ഷെറിന്‍. സംഭവസമയത്ത് പുന്നമട ജെട്ടിയില്‍ നിരവധി ബോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും തീ പടര്‍ന്ന ഉടന്‍ മറ്റു ബോട്ടുകള്‍ അഴിച്ച് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഞ്ച്....
  • ടാങ്കര്‍ ദുരന്തം: മരണം ഏഴായി

    Posted: Fri, 31 Aug 2012 08:06:26 +0530
    കണ്ണൂര്‍: ചാല ബൈപ്പാസ് റോഡില്‍ തിങ്കളാഴ്ച രാത്രി പാചകവാതക ടാങ്കര്‍ മറിഞ്ഞ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഗുരുതരമായ പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ദമ്പതികള്‍ വ്യാഴാഴ്ച മരിച്ചു. ചാല സ്വദേശി റംലത്ത് പുലര്‍ച്ചെയും ഭര്‍ത്താവ് അബ്ദുള്‍ റസാഖ് ഉച്ചയ്ക്ക് ശേഷവുമാണ് മരിച്ചത്. ചാല അമ്പലത്തിനടുത്ത് ശ്രീനിലയത്തില്‍ ശ്രീലത(47), ചാല ഞരോളിയില്‍ അബ്ദുള്‍ അസീസ്(55),കണ്ണൂര്‍ തോട്ടട സ്വദേശി നിര്‍മ്മല (50), ചാല സ്വദേശി രമ (50),ചാല സ്വദേശിനി വാഴയില്‍ ഗീത(42) എന്നിവരാണ് നേരത്തെ മരണത്തിന് കീഴടങ്ങിയത്.പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന 39 പേരില്‍ 12 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പാചകവാതകലോറി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിരവധി വീടുകളും കടകളും വാഹനങ്ങളും കത്തിനശിച്ചു. ഇരുപത് മിനിട്ടോളം വാതകം ചോര്‍ന്നശേഷം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആകാശത്ത് വ്യാപിച്ച അഗ്‌നിഗോളം ഇരുഭാഗത്തുമുള്ള....
  • മാതൃഭൂമി അറിയിപ്പ്‌

    Posted: Fri, 31 Aug 2012 08:06:26 +0530
    കോഴിക്കോട്: ഓണം പ്രമാണിച്ച് (ആഗസ്ത് 29) പത്രത്തിന് അവധിയായിരുന്നതിനാല്‍ വ്യാഴാഴ്ച പ്രിന്റ് എഡിഷന്‍ വാര്‍ത്തകള്‍ ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല.
  • ചരമം: ചിന്നമ്മ ഇത്താക്ക്-ഡാളസ്‌

    Posted: Fri, 31 Aug 2012 08:06:26 +0530
    ഡാളസ്: കൂത്താട്ടുകുളം പുത്തന്‍പീടികയില്‍പരേതനായ പി.എ.ഇത്താക്കിന്റെ ഭാര്യ ചിന്നമ്മ ഇത്താക്ക്(79) ഡാളസില്‍ അന്തരിച്ചു. കൂത്താട്ടുകുളം ഉമ്മിണിപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ബാബു (കൂത്താട്ടുകുളം), രാജമ്മ, ജോളി, നാന്‍സി, എബി, ബിനോയി, ജോസി(എല്ലാവരും ഡാളസ്, യു.എസ്.എ). മരുമക്കള്‍: മോളി (കാക്കനാട്) അലക്‌സ്, ജേക്കബ്, പൗലോസ്, ഷീബാ, സുജ, വില്‍സി (എല്ലാവരും ഡാളസ്, യു.എസ്.എ). ആഗസ്ത ്31 വെള്ളിയാഴ്ചവൈകിട്ട് 6 മണിമുതല്‍ 9വരെ കരോള്‍ട്ടന്‍ ഓള്‍ഡ്‌ഡെന്റനിലുള്ള (2112Old Denton Dr, Carrollton, Tx 75006 ) സെന്റ് മേരീസ് മലങ്കര യാക്കോബായ ദേവാലയത്തില്‍വെച്ച് പൊതുദര്‍ശനം നടത്തപ്പെടും. സെപ്തംബര്‍ ഒന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ 3:30 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ ദേവാലയത്തില്‍ വെച്ച് നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം കരോള്‍ട്ടന്‍ ഹില്‍ടോപ്പ് സെമിത്തേരിയില്‍(1810 ജലൃൃ്യ ഞീമറ, ഇമൃൃീഹഹഹീേി, ഠഃ 75006)മൃതദേഹം സംസ്‌കരിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക്: ബിനോയി ഐസക് 214 566 3336 ,അലക്‌സ് മാത്യു 972 814 5486 വാര്‍ത്ത അയച്ചത്: ആന്‍ഡ്രൂസ് അഞ്ചേരി
  • നെഹ്രുകപ്പില്‍ ഇന്ത്യാ-കാമറൂണ്‍ ഫൈനല്‍

    Posted: Fri, 31 Aug 2012 08:06:26 +0530
    ന്യൂഡല്‍ഹി:നെഹ്രുകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലിലെത്തി. സെമിഫൈനലില്‍ കാമറൂണ്‍ മാലെദ്വീപിനെ തോല്പിച്ചതോടയാണ് അവസാന മത്സരം കളിക്കാതെ തന്നെ ഇന്ത്യ ഫൈനലിലെത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കാമറൂണ്‍ വിജയിച്ചത്. കഴിഞ്ഞ ദിവസം നേപ്പാളുമായുള്ള മത്സരം ഗോള്‍രഹിത സമനിലയിലായതോടെയാണ് ബുധനാഴ്ചത്തെ മാലെദ്വീപ്-കാമറൂണ്‍ മത്സരം ഇന്ത്യക്ക് നിര്‍ണായകമായത്. ജയിച്ചാല്‍ ഫൈനല്‍ ഉറപ്പായിരുന്ന ഇന്ത്യയെ ടൂര്‍ണമെന്റിലെ ഏറ്റവും ദുര്‍ബല ടീം എന്ന് വിലയിരുത്തപ്പെട്ടിരുന്ന നേപ്പാള്‍ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു. മൂന്നു മത്സരം പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് രണ്ടു ജയവും ഒരു സമനിലയും വഴി ഏഴു പോയന്റാണുള്ളത്. മൂന്നു കളികളില്‍ മാലെദ്വീപിന് ആറും രണ്ടു കളികളില്‍ കാമറൂണിന് നാലും പോയന്റുകളാണുണ്ടായിരുന്നത്. സെമിയില്‍ വിജയിച്ചതോടെ ഏഴു പോയിന്റുമായി കാമറൂണും ഫൈനലിലെത്തി.
  • വിമാന റാഞ്ചല്‍ വാര്‍ത്ത ആശങ്ക പടര്‍ത്തി

    Posted: Fri, 31 Aug 2012 08:06:26 +0530
    ഹേഗ്: സ്‌പെയിനില്‍ നിന്നും നെതര്‍ലാന്‍ഡ്‌സിലേക്ക് പോയ വിമാനം റാഞ്ചിയതായ വാര്‍ത്തകള്‍ പരിഭ്രാന്തിക്കിടയാക്കി. സ്‌പെയിനിലെ മലഗായില്‍ നിന്ന് ആംസ്റ്റര്‍ഡാമിനു സമീപത്തെ സ്‌കിഫോളിലേക്ക് പോയ വ്യൂലിങ് എയര്‍ലൈനിന്റെ വി.വൈ 8366 എയര്‍ബസ് വിമാനം റാഞ്ചിയതായും ഡച്ച് വ്യോമസേനയുടെ ഇടപെടല്‍ മൂലം വിമാനം സ്‌കിഫോള്‍ വിമാനത്താവളത്തില്‍ ഇറക്കിയതായുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. 183 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം റാഞ്ചികളുടെ നിയന്ത്രണത്തിലാണെന്ന സംശയം മൂലം ഡച്ച് കമാന്‍ഡോകള്‍ വിമാനം വളയുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ റാഞ്ചല്‍ വാര്‍ത്ത തെറ്റാണെന്നും പൈലറ്റുമായുള്ള ആശയവിനിമയത്തിലെ തകരാറാണ് സംശയത്തിനിടയാക്കിയതെന്നും വിമാന അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ ആയുധധാരിയായ ഒരാള്‍ ഉണ്ടെന്ന തരത്തിലുള്ള സന്ദേശമാണ് കണ്‍ട്രോള്‍ ടവറില്‍ ആദ്യം ലഭിച്ചത്. ഇതോടെ ഡച്ച് ഫൈറ്റര്‍ വിമാനങ്ങള്‍ യാത്രാ വിമാനത്തെ വളയുകയും സ്‌കിഫോള്‍ വിമാനത്താവളത്തില്‍ ഇറക്കുകയുമായിരുന്നു.
  • ആന്‍ഡ്രൂ സ്‌ട്രോസ് വിരമിച്ചു

    Posted: Fri, 31 Aug 2012 08:06:26 +0530
    ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 10 വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള സ്‌ട്രോസ് 100 ടെസ്റ്റുകളില്‍ നിന്നായി 7037 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുള്ള സ്‌ട്രോസ് നായകനായി ഇംഗ്ലണ്ട് കളിച്ച 50 ടെസ്റ്റുകളില്‍ 24 എണ്ണം വിജയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ പരാജയപ്പെട്ടതിന് ശേഷമാണ് സ്‌ട്രോസ് വിരമിക്കില്‍ തീരുമാനം പ്രഖ്യാപിച്ചത്.ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ 2-0 ത്തിന് കീഴടക്കി ദക്ഷിണാഫ്രിക്ക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമെതത്തിയിരുന്നു.
  • കളമശ്ശേരിയില്‍ വ്യാജബോംബ്‌

    Posted: Fri, 31 Aug 2012 08:06:26 +0530
    കൊച്ചി: കളമശ്ശേരിയിലെ സഹകരണ മെഡിക്കല്‍ കോളജിന് സമീപത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നാടന്‍ ബോംബ് പോലുള്ള വസ്തു വ്യാജ ബോംബാണെന്ന് സ്ഥീരീകരിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് മെഡിക്കല്‍ കോളേജിന് പുറകുവശത്തുള്ള വഴിയരുകില്‍ നാടന്‍ ബോംബുപോലെ തിരിയോടുകൂടിയ വസ്തു കണ്ടെത്തിയ വിവരം അജ്ഞാതന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ വിളിച്ചറിയിച്ചത്. ഉടന്‍ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ഇത് ദൂരേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ ബോംബാണന്ന് കണ്ടെത്തിയത്.
  • കേന്ദ്രീയ വിദ്യാലയങ്ങളിലും പ്രവര്‍ത്തിദിനം അഞ്ചാക്കുന്നു

    Posted: Fri, 31 Aug 2012 08:06:26 +0530
    മുംബൈ: കേന്ദ്രീയ വിദ്യാലയങ്ങളിലും വൈകാതെ പ്രവര്‍ത്തി ദിനം ആഴ്ചയില്‍ അഞ്ചാക്കി പരിമിതപ്പെടുത്തിയേക്കും. മറ്റ് വിദ്യാലയങ്ങളുടെ മാതൃകയില്‍ ശനിയാഴ്ച കൂടി അവധി നല്‍കി ആഴ്ചയില്‍ രണ്ട് അവധി ദിനങ്ങളാക്കുന്നതിന് അധികൃതര്‍ നീക്കം ആരംഭിച്ചു കഴിഞ്ഞു. രാജ്യത്താകമാനമുള്ള 10 ലക്ഷത്തോളം കുട്ടികള്‍ക്ക് ഇതിലൂടെ ശനിയും, ഞായറും രണ്ട് അവധി ദിവസം ആഴ്ചയില്‍ ലഭിക്കും. കുട്ടികള്‍ക്ക് സ്വന്തം നിലയിലുള്ള പഠനത്തിന് കൂടുതല്‍ സമയം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അക്കാദമിക്കേതര കാര്യങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സമയം ചിലവിടാനും അവരവരുടെ കഴിവ് വികസിപ്പിക്കാനും സൗകര്യം നല്‍കുക എന്ന ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ട്. കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്രീയ വിദ്യാലയ സംഗതന്റെ യോഗം ശനിയാഴ്ച അവധിദിനമാക്കുന്ന കാര്യം ചര്‍ച്ചചെയ്തു. രാജ്യത്തിന് പുറത്ത് ഇറാന്‍, മോസ്‌കോ, കാഢ്മണ്ഠു എന്നിവടങ്ങളിലെല്ലാം കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവര്‍ത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാണ്.