മുന്‍ മന്ത്രിമാര്‍ക്കെതിരെ അഴിമതിക്കേസ് കൊടുത്ത മലയാളി അറസ്റ്റില്‍
Published on 23 Nov 2012
ബാംഗ്ലൂര്‍:
കര്‍ണാടകത്തില്‍ അഴിമതി വിരുദ്ധനിയമ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി
സാമൂഹികപ്രവര്‍ത്തകന്‍ ടി.ജെ. എബ്രഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
പതിനൊന്നു വര്‍ഷം മുമ്പ് ബാംഗ്ലൂര്‍ സ്വദേശിയെ കൈയേറ്റം ചെയ്ത കേസിലാണ്
ബാനസവാടി പോലീസ് എബ്രഹാമിനെ അറസ്റ്റ് ചെയ്തത്.
പതിനൊന്നാമത് അഡീഷണല്‍ ചീഫ് മെട്രോപ്പൊളീറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ എബ്രഹാമിനെ ഡിസംബര്‍ നാലു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുന്‍ മുഖ്യമന്ത്രിമാരായ എസ്.എം. കൃഷ്ണ, ബി.എസ്. യെദ്യൂരപ്പ എന്നിവര്‍ പ്രതികളായ മൈസൂര്‍ - ബാംഗ്ലൂര്‍ എക്‌സ്പ്രസ് ഹൈവേ ഉള്‍പ്പെടെ കര്‍ണാടകത്തിലെ പല ഭൂമി കുംഭകോണങ്ങള്‍ക്കെതിരേയുള്ള നിയമപോരാട്ടങ്ങളിലൂടെയാണ് എബ്രഹാം ശ്രദ്ധേയനായത്.
അറസ്റ്റ് വാറന്റോ സമന്‍സോ ഇല്ലാതെ എബ്രഹാമിനെ വീട്ടില്‍ നിന്ന് പോലീസ് ബലമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് മകള്‍ സ്‌നേഹ എബ്രഹാം പറഞ്ഞു. ബാനസവാഡി പോലീസ് 2001-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
അയല്‍വാസി രാജന്‍ ചൗധരിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിച്ച കേസില്‍ പ്രതിയായ എബ്രഹാം, വിചാരണ വേളയില്‍ ഹാജാരാകത്തതിനെത്തുടര്‍ന്ന് കോടതി ജാമ്യമില്ലാവാറന്റ് പുറപ്പെടുവിക്കുകയാണ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.
ബാംഗ്ലൂര്‍-മൈസൂര്‍ ഹൈവേ കേസില്‍ പ്രതിയായ നൈസ് കമ്പനി മാനേജിങ്ഡയറക്ടര്‍ അശോക് ഖെനിയാണ് അറസ്റ്റിന് പിന്നില്ലെന്ന് കോടതി വളപ്പില്‍ ടി.ജെ. എബ്രഹാം മാധ്യമ പ്രവര്‍ത്തകരോട്പറഞ്ഞു. ഭൂമി കുംഭകോണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടം തുടരുമെന്നും എബ്രഹാം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിമാരായ എസ്.എം.കൃഷ്ണ, എച്ച്.ഡി. കുമാരസ്വാമി, എന്‍. ധരംസിങ് എന്നിവര്‍ക്കെതിരേ അനധികൃത ഖനനം ആരോപിച്ച് ലോകായുക്ത കോടതിയില്‍ പരാതി നല്‍കിയാണ് എബ്രഹാം അഴിമതി വിരുദ്ധ നടപടികളുമായി രംഗത്തെത്തിയത്. ബാംഗ്ലൂര്‍-മൈസൂര്‍ എക്‌സ്പ്രസ് ഹൈവേക്കുവേണ്ടി കര്‍ഷകരില്‍ നിന്ന് അനധികൃതമായി ഭൂമി തട്ടിയെടുത്തെന്ന എബ്രഹാമിന്റെ പരാതിയില്‍ അന്വേഷണത്തിന് ലോകായുക്ത കോടതി ഉത്തരവിട്ടിരിക്കുകയാണ്.
മദ്യനിരോധന പ്രവര്‍ത്തനങ്ങളുമായി സാമൂഹിക സേവനരംഗത്തിറങ്ങിയ എബ്രഹാം കര്‍ണാടക മലയാളി കത്തോലിക് അസോസിയേഷന്‍ പ്രസിഡന്റ്, വൈസ്‌മെന്‍ ഇന്റര്‍ നാഷണല്‍ സൗത്ത്ഇന്ത്യ റീജ്യണല്‍ സര്‍വീസ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2008-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃഷ്ണരാജപുരം മണ്ഡലത്തില്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചു. കോട്ടയം കൈപ്പുഴ ജോസഫിന്റെ മകനായ എബ്രഹാം ബാംഗ്ലൂര്‍ ഇന്ദിര നഗറിലാണ് താമസം.

No comments:
Post a Comment